ലോകത്തെ ഏറ്റവും അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ഡാമുകളിൽ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാർ അണക്കെട്ടാണെന്ന് നദികകളുടെ ആരോഗ്യകരമായ നിലനിൽപ്പിനും നദീതട സമൂഹങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഇന്റർനാഷൽ റിവേഴ്സ് എന്ന സംഘടന. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുല്ലപ്പെരിയാറിന്റെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ലേഖനത്തിൽ പേരെടുത്ത് പറഞ്ഞ് അപകടസാധ്യത സൂചിപ്പിച്ചിട്ടുള്ള ഏക അണക്കെട്ടും മുല്ലപ്പെരിയാറിന്റേതാണ്.

ലിബിയയിലെ അണക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനാഷൽ റിവേഴ്സിന്റെ ഡയറക്ടർമായ ജോഷ് ക്ലെമ്മും ഇസബെല്ല വിങ്ക്‌ലറും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലിബിയയിൽ സംഭവിച്ചതിന് സമാനമായ ദുരന്തങ്ങൾ ലോകമെമ്പാടും സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച കാലഹരണപ്പെട്ട 28,000 വലിയ അണക്കെട്ടുകൾ ഇന്ത്യയിലും ചൈനയിലുമാണ് എന്നതാണ് അതിന് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് 100 വർഷത്തിലേറെ പഴക്കമുണ്ട്, പ്രത്യക്ഷത്തിൽ തന്നെ കാണാനാവുന്ന കേടുപാടുകൾ മുല്ലപ്പെരിയാർ ഡാമിന് സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാർ തകർന്നാൽ 35ലക്ഷം പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ അവർ വിശദീകരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളിൽ നിന്നുള്ള അപകടസാധ്യതകൾ കൂടുതൽ ആശങ്ക ഉയർത്തന്നവയാണ്. നിർമ്മാണസമയത്ത് സങ്കൽപ്പിക്കാൻ കഴിയുന്നഏറ്റവും മോശം സാഹചര്യങ്ങളെ ചെറുക്കുന്ന തരത്തിലാണ് ഡാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, കാലാവസ്ഥയിൽ വരുന്ന മാറ്റം അണക്കെട്ടുകളെ ദുർബലമാക്കുന്നുണ്ട്. അണക്കെട്ട് നിർമ്മിക്കുന്ന കാലത്ത് നൂറ്റാണ്ടിലൊരിക്കൽ കണക്കാക്കപ്പെട്ടിരുന്ന വെള്ളപ്പൊക്കം, പ്രളയം, വരൾച്ച, തുടങ്ങിയുള്ള കാലാവസ്ഥാ സംഭവങ്ങൾ ക്രമാനുഗതമായ വർധനവോടെ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു, ഇവയ്ക്ക് മുന്നിൽ അണക്കെട്ടുകൾ തകരുകോ അല്ലെങ്കിൽ അവയുടെ സമഗ്രത ഗണ്യമായി ദുർബലമാകുകയോ ചെയ്യുന്നുവന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നു എന്ന് ഇരുവരും നിരീക്ഷിക്കുന്നു.

ലിബിയയിലെ രണ്ട് അണക്കെട്ടുകളുടെ തകർച്ച, കുറഞ്ഞത് 11,300 പേരെങ്കിലും മരിക്കുകയും 10,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. ഈ ദുരന്തം നേരത്തെ പ്രവചിച്ചതും തടയാവുന്നതുമായിരുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായി ചില ഡാമുകൾ ഇനിയും നീക്കം ചെയ്യുകയും നന്നാക്കുകയും ചെയ്യുന്നില്ലെങ്കിൽ ലിബിയിയിലെ ഡാമുകൾ ആയിരിക്കില്ല ലോകത്തെ തകർന്ന അവസാന വലിയ അണക്കെട്ടുകൾ.

ലോകമെമ്പാടുമുള്ള പല അണക്കെട്ടുകളെയും പോലെ, ലിബിയയിലെ വാദി ഡെർന അണക്കെട്ടുകൾ 1970-കളിൽ ലോകമെമ്പാടുമുള്ള ഡാം നിർമ്മാണത്തിന്റെ കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെട്ടത്, അക്കാലത്ത് ഓരോ വർഷവും 1,000 വലിയ അണക്കെട്ടുകൾ വരെ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ഈ അണക്കെട്ടുകളിൽ ഭൂരിഭാഗത്തിന്റെയും ആയുസ്സ് കഴിഞ്ഞതാണ്.ഇന്ത്യയും ചൈനയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അണക്കെട്ട് യു എസ്സിലാണ്, അവിടുത്തെ ഡാമുകളുടെ ശരാശരി പ്രായം 65 വർഷമാണ്, ഏകദേശം 2,200 ഡാമുകൾ ഉയർന്ന അപകടസാധ്യതയിലാണ്.

ലിബിയയിലെ ദുരന്തത്തിന് മുമ്പ്, കാലാവസ്ഥാ വ്യതിയാനം മൂലം മോശമായ കാലാവസ്ഥ ഈ ഡാമുകളെ അതിനകം തന്നെ ബാധിച്ചിരുന്നു. കനത്ത മഴ 2017-ൽ കാലിഫോർണിയയിലെ പഴക്കം ചെന്ന ഒറോവിൽ അണക്കെട്ടിന് കേടുപാടുകൾ വരുത്തി, അമിതമായ മഴയെ കുറിച്ചുള്ള ആശങ്ക ജനങ്ങളെ വൻതോതിൽ പലായനം ചെയ്യാൻ പ്രേരിപ്പിച്ചു. ഹിമാലയൻ ഹിമാനിയുടെ ഒരു ഭാഗം 2021-ൽ ഉത്തരേന്ത്യയിലെ ഒരു അണക്കെട്ട് നശിപ്പിക്കുകയും മറ്റൊന്നിന് കേടുപാടുകൾ വരുത്തുകയും നിരവധിയാളുകളുടെ മരണത്തിന് കാരണമാകുകയും ചെയ്തു. ചൂട് കൂടുന്നതിന്റെ ഫലമായി അതിവേഗം ഉരുകുന്ന ഹിമാനികൾ ഇപ്പോൾ അണക്കെട്ടുകൾക്കും അതിനോട് ചേർന്ന് വരുന്ന സമൂഹങ്ങൾക്കും വലിയ സുരക്ഷാ അപകടമാണ്.

ആവശ്യമുള്ളിടത്ത് കാലപ്പഴക്കം ചെന്ന അണക്കെട്ടുകൾ നന്നാക്കുക, റിസർവോയർ ലെവൽ നിരീക്ഷിക്കുക, മഴയും വർധിച്ച നീരൊഴുക്കും മുൻകൂട്ടി അറിയാൻ ശ്രമിക്കുക എന്നിവയാണ് ഒരു സമീപനം. അണക്കെട്ട് നിലനിറുത്താൻ ഈ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇതിനായുള്ള പദ്ധതികൾക്ക് വൻ തുകചെലവഴിക്കേണ്ടിവരും ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ കാലഹരണപ്പെട്ട അണക്കെട്ടുകൾ നീക്കം ചെയ്യുന്നതിനേക്കാൾ ചെലവേറിയതാകും അറ്റകുറ്റപ്പണികൾ ചെയ്ത് അണക്കെട്ടുകൾ നന്നാക്കി സൂക്ഷിക്കുക എന്നത്. ലിബിയയിലെ ദാരുണമായ അണക്കെട്ട് ദുരന്തം ലോകമെമ്പാടുമുള്ള മറ്റ് അണക്കെട്ടുകൾക്കുള്ള മുന്നറിയിപ്പ് ആണ്. കാലപ്പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമായ ഡാമുകളെ മൊത്തത്തിൽ ഇല്ലാതാക്കുകഎന്നതാണ് ഏറ്റവും നല്ല വഴി ഇരുവരും മുന്നോട്ട് വെക്കുന്ന നിർദ്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക