സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. അപകടം, സംഘര്‍ഷം തുടങ്ങി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ കാണുന്ന സ്റ്റാറ്റസുകള്‍ ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്ബോള്‍ റിപ്പോര്‍ട്ട് എന്ന ഒരു ഓപ്‌ഷന്‍ കൂടി ഉണ്ടാകും.

ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് കമ്ബനി നിരീക്ഷിച്ച്‌ സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി സ്വീകരിക്കുമെന്നും വാട്സ്‌ആപ്പ് അറിയിച്ചു. അതേസമയം വാട്സ്‌ആപ്പില്‍ നിങ്ങള്‍ അയക്കുന്ന മെസേജ്, ചിത്രങ്ങള്‍, കോള്‍, വിഡിയോ ഇതെല്ലാം സുരക്ഷിതമാണെന്നും നിരീക്ഷിക്കപ്പെടില്ലെന്നും കമ്ബനി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേരിലേക്ക് പുതിയതായി പ്ലേസ്റ്റോറില്‍ നിന്നും വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും കമ്ബനി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക