മുന്നിലും പിന്നിലും പെണ്‍കുട്ടികളെയിരുത്തി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയതിന് പിന്നാലെ യുവാവിനെതിരെ കേസെടുത്ത് പോലീസ്. മുംബൈയിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അപകടകരമായ രീതിയിലാണ് യുവാവ് പെണ്‍കുട്ടികളെയുമിരുത്തി ബൈക്കില്‍ അഭ്യാസം നടത്തിയത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും ബികെസി പോലീസ് കേസെടുത്തു.

പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പോലീസ് ട്വിറ്ററില്‍ കുറിച്ചു. പോത്തോള്‍ വാരിയേഴ്‌സ് ഫൗണ്ടേഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയില്‍ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തില്‍ യുവാവ് ബൈക്കോടിക്കുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക