കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് നടി നവ്യ നായരെ എന്ന് റിപ്പോർട്ടുകൾ. അനധികൃത സ്വത്ത് സമ്ബാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍. ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളം നടിയെ ചോദ്യം ചെയ്തു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂസ് 18നാണ് ആദ്യം റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ നടിയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ആണ് ചോദ്യം ചെയ്യപ്പെട്ട നടി നവ്യ നായർ ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കുറെ നാളുകളായി മലയാള സിനിമ മേഖലയിൽ കള്ളപ്പണ വിവാദം സജീവമാണ്. മുൻനിര നിർമ്മാതാക്കളും നടന്മാരും അടക്കം പലരും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പല പ്രമുഖരുടെയും വീടുകളിലും വസതികളിലും പരിശോധനകളും നടന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം നൂറുകണക്കിന് കോടി രൂപ മലയാള സിനിമ വ്യവസായത്തിൽ കള്ളപ്പണമായി മുടക്കിയിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക