സാധാരണക്കാരന്‍ കാര്‍ എന്ന സ്വപ്‌നം പലപ്പോഴും സാക്ഷാത്കരിക്കുന്നത് യൂസ്ഡ് കാര്‍ വിപണിയെ ആശ്രയിച്ചാണ്. കോവിഡ് മഹാമാരി വന്ന ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് നല്ല ഡിമാന്‍ഡുമാണ്. യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്‌പ്ലേസ് ആയ സ്പിന്നി അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ രസകരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. അവയെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

കൂടാതെ, മൂന്നാം പാദത്തിലെ ഉപഭോക്താക്കളില്‍ 54% പേരും ആദ്യമായി വാഹനം വാങ്ങുന്നവരായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും 30-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ്. യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 32 ശതമാനവും സ്ത്രീകളാണ് എന്നതാണ് റിപ്പോര്‍ട്ടിലെ എടുത്ത് പറയേണ്ട വസ്തുത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഹാച്ച്‌ബാക്കുകളാണെന്നും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. അതേസമയം ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ മോഡലുകള്‍ ഹ്യുണ്ടായി എലൈറ്റ് i20, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സുസുക്കി ബലേനോ എന്നിവയാണ്. ഉപഭോക്താക്കള്‍ കൂടുതലും വൈറ്റ്, ഗ്രേ, സില്‍വര്‍ തുടങ്ങിയ നിറങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 83 ശതമാനം പേരും ഹോം ടെസ്റ്റ് ഡ്രൈവുകളും ഹോം ഡെലിവറികളും ബുക്ക് ചെയ്യുന്നുവെന്നും 52 ശതമാനം പേര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളെ ആശ്രയിക്കുന്നുവെന്നും കമ്ബനി വെളിപ്പെടുത്തുന്നു. വില്‍ക്കുന്നതില്‍ 75 ശതമാനം പെട്രോള്‍ കാറുകളാണെന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു രസകരമായ കാര്യം. 23 ശതമാനം വില്‍പ്പന ഡീസല്‍ കാറുകള്‍ക്കും രണ്ട് ശതമാനം സിഎന്‍ജി കാറുകളുടെയും വില്‍പ്പനയാണ്.

ആഡംബര യൂസ്ഡ് കാര്‍ ട്രെന്‍ഡുകളുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നിന്ന് സ്ഥിരമായ ഡിമാന്‍ഡുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് ഡിമാന്‍ഡ്. ഔഡി Q3, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കാര്‍ മോഡലുകള്‍.

ബ്ലാക്ക്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങള്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമായി തുടരുന്നു. നവരാത്രി ദിനങ്ങളിലെ ഉത്സവകാല വില്‍പ്പനയിലൂടെ വിപണി നല്ല വളര്‍ച്ച കൈവരിച്ചു. ആദ്യ ദിവസം മാത്രം 307-ലധികം കാറുകള്‍ ബ്രാന്‍ഡ് വിറ്റഴിച്ചു. പത്താം ദിവസം (ദസറ) 204 കാറുകള്‍ വിറ്റു. ദീപാവലിയും ആഘോഷങ്ങള്‍ അടുക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് വിദഗ്‌ദ്ധര്‍ പ്രവചിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക