20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ (E20 petrol) രാജ്യത്ത് ജനകീയമാവുകയാണ്. ഈ വര്‍ഷം ഫെബ്രുവരി മുതലാണ് ഇതിന്റെ വില്‍പന രാജ്യത്ത് ആരംഭിച്ചത്. കേരളത്തിലെ 85 ഐഒസി പമ്ബുകളില്‍ ഇത്തരം ഇന്ധനം വിതരണം ചെയ്യുന്നുണ്ട്. മറ്റു കമ്ബനികളുടെ കൂടി ചേരുമ്ബോള്‍ നൂറോളം പമ്ബുകളില്‍ കേരളത്തില്‍ ഇ20 പെട്രോള്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2025 ആവുമ്ബോഴേക്കും 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മിശ്രിതം രാജ്യത്ത് വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്താണ് ഇ 20 പെട്രോള്‍ ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇ 20 പെട്രോളില്‍ 80 ശതമാനം പെട്രോളും 20 ശതമാനം എഥനോള്‍ മിശ്രിതവുമാണ്. രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന പെട്രോളില്‍ 10 ശതമാനം എഥനോളാണ് ചേര്‍ക്കുന്നത്. ഇഥൈല്‍ ആല്‍ക്കഹോള്‍ അതായത് എഥനോള്‍ (C2H5OH) പഞ്ചസാര പുളിപ്പിച്ച്‌ സ്വാഭാവികമായി നിര്‍മിക്കുന്ന പ്രകൃതിദത്ത ഇന്ധനമാണ്. കരിമ്ബില്‍ നിന്ന് പഞ്ചസാര വേര്‍തിരിച്ചെടുത്താണ് ഇത് ഉല്‍പാദിപ്പിക്കാറുള്ളത്. ചോളം പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചും ഇത് ഉല്‍പാദിപ്പിക്കാം.

ഇ 20 ഇന്ധനത്തിന്റെ പ്രയോജനങ്ങള്‍:

വാഹനങ്ങളില്‍ ഇ 20 ഇന്ധനം ഉപയോഗിക്കുന്നത് പല വിധത്തില്‍ പ്രയോജനകരമാണ്. ഒന്നാമതായി, അതിന്റെ സഹായത്തോടെ പെട്രോള്‍ എൻജിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മലിനീകരണവും കുറയുന്നു. കൂടാതെ, 20 ശതമാനം എഥനോള്‍ കലര്‍ത്തിയാല്‍, രാജ്യത്ത് നേരിട്ട് ഇറക്കുമതി ചെയ്യുന്ന പെട്രോളിന്റെ അത്രയും തുക ലാഭിക്കാം. രാജ്യത്ത് ഫോസില്‍ ഇന്ധനങ്ങളുടെ ആവശ്യകത കുറയുന്നത് സാമ്ബത്തിക നേട്ടവും ഉറപ്പാണ്.എഥനോള്‍ മിശ്രിതം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാൻ കഴിയുന്ന എൻജിനുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പല വാഹനങ്ങളും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതുകൂടാതെ, ഇന്ധനം ഉപയോഗിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്.

മറ്റ് ജൈവ ഇന്ധനങ്ങളെ അപേക്ഷിച്ച്‌ എഥനോള്‍ ഇന്ധനം വിലകുറഞ്ഞതാണ്

പാരിസ്ഥിതികമായി ഫലപ്രദമാണ്

ആഗോളതാപനം കുറയ്ക്കാൻ സഹായിക്കുന്നു

എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതാണ്

ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്നു

കാര്‍ഷിക മേഖലയില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നു

എഥനോള്‍ ഇന്ധനം ഹൈഡ്രജന്റെ ഉറവിടമാണ്

എഥനോള്‍ ഒരു പുനരുപയോഗ ഊര്‍ജ സ്രോതസായും ഉപയോഗിക്കാം

പഴയ വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കാമോ?

പഴയ ഇ10 ഇന്ധന വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. 2023 മുതല്‍ വിപണിയിലിറങ്ങുന്ന വാഹനങ്ങളുടെ മെറ്റീരിയലുകള്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കാൻ അനുയോജ്യമായ ത്രത്തിലുള്ളവയാണ്. എന്നാല്‍ നിങ്ങള്‍ പഴയ വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിച്ചാല്‍ അവയുടെ മൈലേജിനെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുമൂലം വാഹന നിര്‍മാണ കമ്ബനികള്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള എല്ലാ വാഹനങ്ങളും അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇ10 ഇന്ധനമുള്ള കാറില്‍ ഇ20 ഇന്ധനം ഉപയോഗിക്കുകയാണെങ്കില്‍, അതിന് ആറ് മുതല്‍ ഏഴ് ശതമാനം വരെ മൈലേജ് കുറയും, അതേസമയം ഒരു ബൈക്കില്‍ ഇത് മൂന്ന് മുതല്‍ നാല് ശതമാനം വരെയാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക