സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന നിർദേശങ്ങൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • സ്‌കൂളുകളില്‍ ഉച്ചഭക്ഷണമൊഴിവാക്കി പകരം അലവന്‍സ് നല്‍കും.
  • കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെടുത്തി സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കും.
  • സ്‌കൂളിന് മുന്നിലെ ബേക്കറികളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
  • രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബോധവല്‍ക്കരണ ക്ലാസ് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
  • ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശം, വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല.
  • വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല.
  • സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
  • വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്‌ആര്‍ടിസി സര്‍വീസിനെക്കുറിച്ച്‌ ആലോചന.
  • എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കും
  • രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും.
  • ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്.
  • സ്‌കൂള്‍ ബസുകള്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ഓട്ടോറിക്ഷകളില്‍ രണ്ടുപേരില്‍ കൂടുതല്‍ കൊണ്ടുവരരുത്.
  • വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ അയയ്ക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും.

ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തീയതി തുറക്കുക. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. സിലബസ് പരിഷ്‌ക്കരിക്കുമെന്നും പുതിയ കരിക്കുലം കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കില്ല. വിക്ടേഴ്‌സിനൊപ്പം പുതിയ ചാനല്‍ തുടങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക