ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ആര്‍.ഡി.എക്സ്’ സെപ്തംബര്‍ 24 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 25-ന് ഓണം റിലീസായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എട്ടുകോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ആര്‍.ഡി.എക്സ് 84 കോടിയോളം ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്.

പൊടിപാറുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ് പടം ഉഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍.ഡി.എക്സ്. റോബര്‍ട്ട് ആയി ഷെയ്ൻ നിഗം എത്തുമ്ബോള്‍ ഡോണിയായി എത്തുന്നത് ആന്റണി വര്‍ഗീസാണ്. മഹിമാ നമ്ബ്യാര്‍, ലാല്‍, ബാബു ആന്റണി, എയ്മ റോസ്മി, മാലാ പാര്‍വതി, ബൈജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ എത്തിയ ‘ആര്‍.ഡി.എക്സ്’ നഹാസ് ഹിദായത്താണ് സംവിധാനം ചെയ്തിരിക്കുന്നത്. സാം സി.എസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക