മണിരത്‌നം, മോഹന്‍ രാജ, അയാന്‍ മുഖര്‍ജി എന്നിവരുടെ സംവിധാനത്തില്‍ ഒരങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ ‘പൊന്നിയിന്‍ സെല്‍വന്‍’, ‘ ഗോഡ് ഫാദര്‍’, ‘ബ്രഹ്‌മാസ്ത്ര’ എന്നിവ ഒടിടി റിലീസിനു ഒരുങ്ങുകയാണ്.

പൊന്നിയിന്‍ സെല്‍വന്‍ ആമസോണ്‍ പ്രൈമില്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ താരനിര തന്നെ സ്‌ക്രീനിലെത്തിയ ചിത്രമാണ് ‘ പൊന്നിയിന്‍ സെല്‍വല്‍’. ആമസോണ്‍ പ്രൈമില്‍ നവംബര്‍ നാലു മുതല്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. മദ്രാസ് ടാക്കീസ് നിര്‍മ്മിച്ച ചിത്രം സെപ്തംബര്‍ 30 നാണ് റിലീസ് ചെയ്തത്. 500 കോടിയാണ് ചിത്രത്തിന്റെ മുഴുവനായുളള കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വര്‍ സ്വന്തമാക്കിയിരുന്നു.

ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായാണ് റിലീസ് ചെയ്തത്.

ബ്രഹ്‌മാസ്ത്ര ഹോട്ട്സ്റ്റാറില്‍

ആയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ബ്രഹ്‌മാസ്ത്ര’. നവംബര്‍ നാലു മുതല്‍ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യ്തു തുടങ്ങി. സ്റ്റാര്‍ സ്റ്റുഡിയോസ് അവതരിപ്പിച്ച ചിത്രം സെപ്തംബര്‍ ഒന്‍പതിനാണ് തീയേറ്ററുകളിലെത്തിയത്. മൗനി റോയ്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. റണ്‍ബീര്‍- ആലിയ താരങ്ങള്‍ ഒന്നിച്ച്‌ സ്‌ക്രീനിലെത്തിയ ചിത്രം 431 കോടിയാണ് നേടിയത്.

ഗോഡ് ഫാദര്‍ നെറ്റ്ഫ്‌ളിക്‌സില്‍

മലയാള ചിത്രം ലൂസിഫറിന്റെ കന്നഡ റീമേക്ക് ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, നയന്താര, സത്യ ദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നവംബര്‍ 19 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. ലക്ഷ്മി ബുപാല്‍ സംഭാഷണം രചിച്ച ചിത്രം മാജിക് ഫ്രേയിംസാണ് അവതരിപ്പിച്ചത്. നൂറ് കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 148 കോടിയാണ് നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക