സമീപകാലത്ത് ഇറങ്ങിയ ആക്ഷൻ പവര്‍പാക്ഡ് ചിത്രം – ആര്‍ഡിഎക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. മലയാള സിനിമയിലെ ആക്ഷൻ പടങ്ങള്‍ക്കൊരു മൊഞ്ച് സമ്മാനിച്ച ചിത്രമാണിതെന്നാണ് പ്രേക്ഷക പക്ഷം.നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നീ യുവതാരങ്ങള്‍ കസറിയ ചിത്രത്തില്‍, ആക്ഷൻ ഹീറോ ബാബു ആന്റണി മിന്നിത്തിളങ്ങി. പഴയ ബാബു ആന്റണിയെ തിരികെ കിട്ടിയ ഫീല്‍ ആണ് പ്രേക്ഷകര്‍ക്ക് സിനിമ സമ്മാനിച്ചത്.

മുൻനിര താര ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററില്‍ എത്തിയ സിനിമ ആദ്യദിനം നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ആദ്യദിനം ഏകദേശം 1.25കേടി രൂപയാണ് ആര്‍ഡിഎക്സ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോര്‍ട്ടുകള്‍ ഈ ചിത്രത്തിനാണെന്നും പ്രേക്ഷക പിന്തുണ വലിയ പ്ലസ് ആണെന്നും ഇവര്‍ പറയുന്നു. രണ്ടാം ദിവസമായ ഇന്ന് ആദ്യദിനത്തേക്കാളും കളക്ഷൻ നേടുമെന്നും വിലയിരുത്തലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ആര്‍ഡിഎക്സിന് ആദ്യദിനത്തെക്കാള്‍ കൂടുതല്‍ ഷോകളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗ്രീൻഫീല്‍ഡില്‍ ചിത്രത്തിന് രണ്ട് ഷോകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം ആറ് ഷോകള്‍ ഇവിടെ നടക്കും. തൃപ്രയാറിലെ വിബി സിനിമാസില്‍ ഇന്ന് അര്‍ദ്ധരാത്രിയിലുള്ള ഷോ മുതല്‍ ആര്‍ഡിഎക്സിന് വലിയ സ്‌ക്രീനിലേക്ക് പ്രമോട്ടുചെയ്‌തിട്ടുണ്ട്. 5 ഷോകളും ഉണ്ടായിരിക്കും. ട്രിവാൻഡ്രം ഏരീസ്പ്ലക്സ് ഓഡി 1ല്‍ 1, ശ്രീപത്മനാഭ 5 എന്നിങ്ങനെയാണ് കൂടുതല്‍ ഷോകളുടെ കണക്ക്. മറ്റ് ജില്ലകളിലും മികച്ച തിയറ്റര്‍- ഷോ കൗണ്ടുകള്‍ ആര്‍ഡിഎക്സിനുണ്ടെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക