ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അര്‍ജന്റീന ടീമിന് പ്രചോദനമാകുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയ ‘ബി എറ്റേണല്‍: ചാമ്ബ്യന്‍സ് ഓഫ് സൗത്ത് അമേരിക്ക’ ഡോക്യുമെന്ററിയിലാണ് മെസ്സി ടീം അംഗങ്ങളെ പ്രചോദിപ്പിക്കുന്ന മനോഹരമായ ദൃശ്യമുള്ളത്.

അതില്‍ പറയുന്നത് ഇങ്ങനെയാണ്…”45 ദിവസമായി നമ്മള്‍ കുടുംബാംഗങ്ങളെ പിരിഞ്ഞിരിക്കുകയാണ്. നമുക്കൊരു ലക്ഷ്യമുണ്ട്, അതിലേക്ക് ഒരു ചെറിയ പടി മാത്രം അകലെയാണ് നമ്മള്‍. യാദൃശ്ചികത പോലെ മറ്റൊന്നില്ല. നിങ്ങള്‍ക്കറിയാമോ? ഈ ടൂര്‍ണമെന്റ് അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്നതാണ്. ദൈവം ഇവിടെ കൊണ്ടുവന്നത് മാറക്കാനയില്‍ ഉയര്‍ത്താന്‍ വേണ്ടിയാണ്. അത് കൂടുതല്‍ മനോഹരമായിരിക്കും. അതിനാല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങുക, ഈ ട്രോഫി നമുക്ക് നാട്ടിലേക്ക് കൊണ്ടുപോകണം” എന്നിങ്ങനെ മെസ്സി പറയുന്നതാണ് വിഡിയോയില്‍ കാണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ജന്റീനയുടെ കോപ അമേരിക്ക കിരീട വിജയത്തെ കുറിച്ച്‌ തയാറാക്കിയതാണ് ഡോക്യുമെന്ററി. ഫൈനലിന് മുമ്ബാണ് ഡ്രസിങ് റൂമില്‍ മെസ്സി ടീമിലെ സഹതാരങ്ങളെ ഈ രീതിയില്‍ പ്രചോദിപ്പിക്കുന്നത്. അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന കോപ അമേരിക്ക ടൂര്‍ണമെന്റ് കോവിഡ് കാരണം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ഫൈനലില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏക ഗോളില്‍ ബ്രസീലിനെ തോല്‍പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. ലോകകപ്പില്‍ 22ന് വൈകീട്ട് മൂന്നരക്ക് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക