കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് കൈക്കൂലി വാങ്ങി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.

കടവന്ത്രയില്‍ മിമിക്രി അസോസിയേഷന്‍ എറണാകുളം ജില്ലാവിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ 900 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റുകയും പിന്നീട് തുടര്‍നടപടികള്‍ക്കായി രണ്ടായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. അസോസിയേഷന്‍ ആ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. വാങ്ങിയ പണം ഇയാള്‍ ചെരിപ്പിന്റ അടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളില്‍ നിന്ന് പണം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക