കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരേ ഉപരോധസമരവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. മേയറുടെ ഓഫീസിന് മുമ്ബില്‍ കുത്തിയിരുന്ന് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ 50 ദിവസമായി 47 തൊഴിലാളികള്‍ക്ക് കൂലി കിട്ടുന്നില്ലെന്നും പരാതി പറയാനെത്തിയപ്പോള്‍ മേയര്‍ ഇവരെ അവഗണിച്ച്‌ കടന്നുപോയെന്നും തൊഴിലാളികള്‍ പറഞ്ഞു.

ഓണത്തിനു മുന്‍പ് ലഭിക്കേണ്ട വേതനവും ബോണസും ട്രഷറി നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് തടഞ്ഞുവച്ചിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞിട്ടും വേതനത്തിന് സമീപിച്ചപ്പോള്‍ കൗണ്‍സിലില്‍ പറഞ്ഞിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. ഒരു കോടി രൂപ അനുവദിച്ചുവെന്നും പറയുന്നു. എന്നാല്‍ പണം എവിടേക്ക് പോയി എന്ന് അറിയില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധിച്ച തങ്ങളെ ചില കൗണ്‍സിലര്‍മാര്‍ പരിഹസിച്ചതായും തൊഴിലാളികള്‍ പറഞ്ഞു. വേതനം എന്ന് നല്‍കുമെന്ന് മേയര്‍ ഉറപ്പുനല്‍കാതെ പിരിഞ്ഞുപോകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രാവിലെ മേയര്‍ ഓഫിസിലെത്തിയപ്പോഴാണ് ശക്തികുളങ്ങര ഡിവിഷനിലെ അയ്യന്‍കാളി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക