കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസ് (ETS) റിപ്പോര്‍ട്ട് അനുസരിച്ച്‌, കൊവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ഇന്ത്യയില്‍ ടോഫല്‍ (TOEFL) പരീക്ഷ എഴുതുന്നവരുടെ എണ്ണം 59 ശതമാനം വര്‍ദ്ധിച്ചു.ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോറിന്‍ ലാംഗ്വേജ് (TOEFL), ഗ്രാജ്വേറ്റ് റെക്കോര്‍ഡ് എക്‌സാമിനേഷന്‍ (GRE) 2022 എന്നിവയില്‍ ആഗോളതലത്തില്‍ മൊത്തം പരീക്ഷയെഴുതുന്നവരില്‍ 12.3 ശതമാനം ഇന്ത്യക്കാരാണ്, കഴിഞ്ഞ വര്‍ഷം ഇത് 7.5 ശതമാനമായിരുന്നുവെന്ന് പ്രിന്‍സ്റ്റണ്‍ ആസ്ഥാനമായുള്ള ഇടിഎസിന്റെ ഡാറ്റ വ്യക്തമാക്കുന്നു.

വിദേശത്ത് പഠിക്കുകയും കുടിയേറുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കൊപ്പമാണ് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 2021ല്‍ ഇന്ത്യന്‍ ടോഫല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ 53 ശതമാനം വര്‍ധനയുണ്ടായതായി പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 നെ അപേക്ഷിച്ച്‌ 2022 ല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ധനവുണ്ടായി. വിദേശ രാജ്യങ്ങളോടുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ഥികളുളള ഇന്ത്യയിലെ മുന്‍നിര നഗരങ്ങള്‍. വിദേശ രാജ്യങ്ങളോടുള്ള താല്‍പ്പര്യം യുഎസോ യുകെയോ മാത്രമായി ഒതുങ്ങുന്നതല്ലെന്ന്, ഇടിഎസിന്റെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും കണ്‍ട്രി മാനേജരായ സച്ചിന്‍ ജെയിന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക