താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വ്യക്തി ജീവിതത്തില്‍ ആരാധകര്‍ നുഴഞ്ഞുകയറുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളാണ് ഇത് മൂലം താരങ്ങള്‍ നേരിടേണ്ടി വരാറുള്ളത്. ഈയിടെയ്ക്ക് നടി രേഖയ്ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിക്കുകയായിരുന്നു അന്ന് താരം ചെയ്തത്. ഇപ്പോഴിതാ ശ്രുതി ഹാസനാണ് ആരാധകന്റെ അടുത്ത് നിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. ശ്രുതി ഹാസനെ ആരാധകൻ പിന്തുടര്‍ന്ന് ശല്യ പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ad 1
മുംബൈയില്‍ വെച്ചായിരുന്നു സംഭവം. വിമാനത്താവളത്തില്‍ ഒരു ആരാധകൻ മനപൂര്‍വം താരത്തെ പിന്തുടരുകയായിരുന്നു. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചെങ്കിലും അയാള്‍ പിൻമാറിയില്ല. ഇതുമൂലം കാറിനടുത്തേക്ക് പെട്ടെന്ന് പോകുന്ന ശ്രുതിയെയും വീഡിയോയില്‍ കാണാം. ഇതിനിടെയില്‍ ആരാണ് അയാളെന്ന ശ്രുതി ഹാസൻ തിരക്കുന്നത് വീഡിയോയില്‍ കാണാം.
ad 2
അവസാനം മാന്യമായി നടി എനിക്ക് താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. നടി അനിഷ്‍ടം പ്രകടമാക്കിയിട്ടും എന്തിനാണ് താരത്തെ പിന്തുടര്‍ന്ന് എന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ശ്രുതി ഹാസന് പിന്തുണയുമായി സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4