തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്ബാടി ചുരത്തില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ഓട്ടക്കൊല്ലിയില്‍ റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ട്രോളി ബാഗ്. ട്രോളിബാഗില്‍ അഴുകിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസെത്തി മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കേരളത്തില്‍ നിന്നും ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണ് മാക്കൂട്ടം ചുരം പാത. കണ്ണൂരില്‍ നിന്നും മൈസൂര്‍ ബംഗളൂരൂ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പാതയായതിനാല്‍ കേരള പൊലീസും ജാഗ്രതയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക