ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിനും ഭാര്യ നിക്കോള്‍ ഷാനഹാനും വിവാഹമോചിതരായി. നിക്കോളിന് എലോണ്‍ മസ്‌കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ആണ് വിവാഹമോചനം. അഭിഭാഷകയാണ് നിക്കോള്‍ ഷാനഹാൻ. നാല് വയസുള്ള മകള്‍ക്ക് ഇരുവരും നിയമപരമായ സുരക്ഷയും സൗകര്യവും പങ്കിട്ടാണ് നല്‍കുന്നത്. തന്റെ ഭാര്യയ്ക്ക് മസ്‌കുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് സെര്‍ജി വിവാഹമോചനത്തിന് കേസ് നല്‍കിയത്. വിവാഹമോചനത്തെ ഷാനഹൻ എതിര്‍ത്തിരുന്നില്ല.

ബ്രിനും ഷാനഹാനും 2015 ല്‍ ഡേറ്റിംഗ് ആരംഭിച്ചു. അതേ വര്‍ഷം തന്നെ ബ്രിൻ തന്റെ ആദ്യ ഭാര്യ ആൻ വോജിക്കിയില്‍ നിന്ന് വിവാഹമോചനം നേടി. ശേഷം 2018 ല്‍ ബ്രിൻ ഷാനഹാനെ വിവാഹം ചെയ്തു. എന്നാല്‍, 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാൻ തുടങ്ങി. തുടര്‍ന്ന്, 2022-ല്‍ ‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങള്‍’ ചൂണ്ടിക്കാട്ടി ബ്രിൻ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്‌, ബ്രിന്റെ ദീര്‍ഘകാല സുഹൃത്തായ എലോണ്‍ മസ്‌കുമായുള്ള ഷാനഹാന്റെ ഹ്രസ്വ ബന്ധത്തെക്കുറിച്ച്‌ ആരോപണങ്ങള്‍ ഉയര്‍ന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബ്രിൻ വിവാഹമോചന നടപടികള്‍ ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മസ്‌കും ഷാനഹാനും ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തങ്ങള്‍ക്കിടയില്‍ റൊമാന്റിക് ആയ ഒന്നും തന്നെയില്ലെന്ന് ഇരുവരും വിശദീകരണം. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 118 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബ്രിൻ നിലവില്‍ ആഗോളതലത്തില്‍ ഒമ്ബതാം സമ്ബന്നനാണ്. 34 കാരിയായ ഷാനഹാൻ, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അഭിഭാഷകയും ബിയ-എക്കോ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക