ബൈക്കിലെത്തിയവര്‍ ദുപ്പട്ട വലിച്ചഴിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ സൈക്കിള്‍ യാത്രക്കാരി മറ്റൊരു ബൈക്കിടിച്ച്‌ മരിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറിലുണ്ടായ ദാരുണമായ അപകടത്തിലാണ് സ്കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഹൻസ്വാര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിരാപുര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. സൈക്കിളില്‍ വരികയായിരുന്ന 17-കാരിയുടെ ദുപ്പട്ട ബൈക്കിലെത്തിയ യുവാക്കള്‍ വലിച്ചഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സൈക്കിളിന്റെ നിയന്ത്രണംതെറ്റി പെണ്‍കുട്ടി റോഡില്‍ വീഴുകയും പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ തലയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ കേസെടുത്തതായും മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരും അപകടമുണ്ടാക്കിയ ബൈക്കിലുണ്ടായിരുന്നയാളും സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക