പ്രണയിച്ചു വിവാഹം; ഒരു മാസത്തിനുള്ളിൽ വേർപിരിയൽ; പീരീഡ്സ് സമയത്ത് പോലും സെക്സിന് നിർബന്ധിച്ചു എന്ന് ആരോപണം: നടി സംയുക്തയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിഷ്ണു.
തമിഴിലെ ടെലിവിഷന്‍ താര ജോഡികളാണ് സംയുക്തയും വിഷ്ണു കാന്തും. ഇരുവരും പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. എന്നാല്‍ ഈ പ്രണയത്തിനും വിവാഹത്തിനും ദിവസങ്ങളുടെ മാത്രം ആയുസാണുണ്ടായിരുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ സംയുക്തയും വിഷ്ണുകാന്തും പിരിയുകയായിരുന്നു.
ഇപ്പോഴിതാ ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിഷ്ണുകാന്ത് പീരിയഡ്സ് ആയപ്പോള്‍ പോലും തന്നെ സെക്സിന് നിര്‍ബന്ധിച്ചു എന്നായായിരുന്നു സംയുക്തയുടെ ആരോപണം. ഇപ്പോഴിതാ ജീവിതത്തില്‍ നടന്നത് എന്തെന്ന് വിശദീകരിക്കുകയാണ് വിഷ്ണുകാന്ത്. ഗലാട്ട തമിഴിന് വേണ്ടി ഷക്കീലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുകാന്ത് തുറന്നു പറഞ്ഞത്.
നടന്റെ വാക്കുകൾ: ഒരുമിച്ച് ഒരു സീരിയല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. സുഹൃത്തുക്കളായി. സംയുക്ത ഒറ്റ മോളാണ്. അവള്‍ക്ക് അച്ഛനെ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ അച്ഛന്‍ അവളെയും അമ്മയെയും ഉപേക്ഷിച്ച് മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോവുകയായിരുന്നു. സംയുക്തയുടെ കഥകേട്ടപ്പോള്‍ തനിക്ക് സിംപതി തോന്നി. അങ്ങനെയാണ് ആ ബന്ധം പ്രണയത്തിലേക്ക് പോകുന്നത്.
എന്നാല്‍ പ്രണയിച്ച് നടക്കുന്നതിന് പകരം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് 32 വയസ്സും സംയുക്തയ്ക്ക് 22 വയസ്സും ആണ് പ്രായം. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ വന്ന് സംസാരിക്കാനാണ് പറഞ്ഞത്. വീട്ടില്‍ ചെന്നപ്പോള്‍, എത്രയൊക്കെ ആണെങ്കിലും അവളുടെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെന്നും കല്യാണക്കാര്യം അദ്ദേഹത്തോടും സംസാരിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് അച്ഛനോട് സംസാരിക്കുന്നത്.
അതുവരെ ഇല്ലാതിരുന്ന ഒരാള്‍ പെട്ടെന്ന് കടന്നു വന്നതോടെ തങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അച്ഛന്‍ വന്നതിന് ശേഷം മുറ പ്രകാരം പെണ്ണുകാണാന്‍ പോയി. കല്യാണം അടുക്കുന്തോറും അഭിപ്രായ വ്യത്യാസങ്ങളും കൂടി വന്നു. ആദ്യം എല്ലാം നിങ്ങള്‍ തീരുമാനിച്ചോളൂവെന്ന് പറഞ്ഞ അവളുടെ അച്ഛന്‍ പിന്നെ പലതിലും എതിര്‍പ്പ് കാണിച്ചു. കല്യാണക്കത്ത് വെക്കുന്നത്, കല്യാണസാരി, ശാന്തിമുഹൂര്‍ത്തം എല്ലാത്തിലും അഭിപ്രായ ഭിന്നത വന്നു. ഈ സമയത്ത് തനിക്ക് തന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദവുമുണ്ടായിരുന്നു.
മനമസാധാനം നഷ്ടമായതോടെ താന്‍ ആരു വിളിച്ചാലും ഫോണ്‍ എടുക്കാതായി. കല്യാണത്തിന് പത്ത് ദിവസം മുമ്ബ് തന്നെ കാണാനില്ലെന്ന് പറഞ്ഞ് സംയുക്ത പോലീസിനെ സമീപിച്ചു. പോലീസ് വിളിച്ചപ്പോള്‍ താന്‍ കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് കല്യാണം നടക്കുന്നത്. കല്യാണ ചിലവൊക്കെ താന്‍ തന്നെയാണ് നോക്കിയത്. അവളുടെ അച്ഛന്റെ പക്കല്‍ ഒന്നുമില്ലായിരുന്നു.
വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാന്‍ തങ്ങള്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. വിവാഹ ശേഷം അങ്ങോട്ടാണ് പോയത്. ആദ്യത്തെ പതിനഞ്ച് ദിവസം ഇരുവരും തിരക്കിലായിരുന്നു. പിന്നീടുള്ള പതിനഞ്ച് ദിവസമാണ് ഒരുമിച്ച് ജീവിക്കുന്നത്. എന്നാല്‍ ആ ദിവസങ്ങളിലും അവളുടെ അച്ഛന്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് രാവിലേയും വൈകിട്ടും വീട്ടില്‍ വരുമായിരുന്നു. ആ വരവ് ഞങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കുന്നതായിരുന്നു.
എന്നാല്‍ എത്രയായാലും അവളുടെ അച്ഛനാണ്, അത് പറയാന്‍ പാടില്ല എന്നതിനാല്‍ ഞാന്‍ പറഞ്ഞില്ല. അച്ഛന്റെ പല സംസാര രീതികളും എന്നെ വേദനിപ്പിച്ചിരുന്നു. അതേ സമയം, പുതുമോടികളായ ഭാര്യാ – ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാനും സംസാരിക്കാനും ഞങ്ങള്‍ക്ക് സാധിച്ചില്ല. അവള്‍ക്ക് പിരിയഡ്‌സ് ആയ ദിവസമാണ് എല്ലാം സംഭവിക്കുന്നത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് പിരിയഡ്‌സ് ആയൊരു പെണ്ണിനെ താന്‍ പരിപാലിക്കുന്നത്.
നല്ല രീതിയ്ക്ക് അവളെ ഞാന്‍ നോക്കിയിരുന്നു. പെയിന്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ കിടക്കാന്‍ പറഞ്ഞു. എന്നാല്‍ ടിവിയില്‍ അവളുടെ സീരിയല്‍ പോയിക്കൊണ്ടിരിക്കുന്നതിനാല്‍ അത് കാണാനായി കൂടെ വന്നിരുന്നു. സീരിയലില്‍ അവളുടെ കഥാപാത്രം വില്ലത്തിയാണ്. തുടര്‍ന്ന് കഥാപാത്രത്തെ ചൊല്ലി വഴക്കിടാനും ഉച്ചത്തില്‍ സംസാരിക്കാനും തുടങ്ങി. അവളെ താന്‍ സമാധാനിച്ച് അകത്തു കൊണ്ടു പോയി കിടത്തി.
താന്‍ കാര്‍ സര്‍വ്വീസ് ചെയ്യാന്‍ കൊടുത്തത് വാങ്ങാന്‍ പോയപ്പോള്‍ സംയുക്ത വിളിച്ചു കൊണ്ടിരുന്നു. അവള്‍ക്ക് അമ്മയുടെ അടുത്ത് പോകണമെന്നാണ് പറഞ്ഞത്. ഈ അവസ്ഥയില്‍ നീ അമ്മയുടെ അടുത്ത് പോയി നാലഞ്ച് ദിവസം നില്‍ക്കൂവെന്ന് താനും പറഞ്ഞു. പിന്നാലെ എല്ലാം പാക്ക് ചെയ്ത് അവള്‍ പോയി. താന്‍ കാര്‍ സര്‍വ്വീസ് ചെയ്യാന്‍ കൊടുത്തയിടത്തേക്കും പോയി. എന്നാല്‍ പിറ്റേദിവസം മുതല്‍ അവള്‍ ഫോണ്‍ എടുക്കാതായി. എന്തോ പ്രശ്‌നമുള്ളതായി തനിക്ക് തോന്നി.
അഞ്ചാമത്തെ ദിവസം അമ്ബലത്തില്‍ പോയി അത് വഴി അവളെ കൂട്ടാന്‍ പോകാമെന്ന് കരുതി. എന്നാല്‍ അന്ന് നോക്കിയപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ഞങ്ങള്‍ ഒരുമിച്ചുള്ള എല്ലാ ഫോട്ടോസും, കല്യാണ ഫോട്ടോ അടക്കം എല്ലാം ഡിലീറ്റ് ചെയ്തിരിയ്ക്കുന്നു. അത് കണ്ടതോടെ തനിക്ക് ഷോക്കായി. അവളുടെ അച്ഛനേയും അമ്മയേയും അവളേയും വിളിച്ചുവെങ്കിലും കിട്ടിയില്ല. ഒടുവില്‍ തന്റെ അമ്മ അവളുടെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. ആണുങ്ങള്‍ക്ക് വേണമെങ്കില്‍ എത്ര ഭാര്യമാരെയും കിട്ടും. എനിക്ക് മകള്‍ ഒന്നേയുള്ളൂ, അവളുടെ കാര്യം നോക്കണം എന്നായിരുന്നു അവളുടെ അച്ഛന്‍ പറഞ്ഞത്’- വിഷണുകാന്ത് പറഞ്ഞു.