
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് കുഞ്ഞിനെ കയ്യിലെടുത്ത് ഫയലില്‍ ഒപ്പ് വെയ്ക്കുന്ന മേയര്‍ ആര്യ എസ് രാജേന്ദ്രന്റെ ചിത്രമാണ്. ഒരു മാസത്തോളം മാത്രം പ്രായം ഉള്ള കുഞ്ഞുമായാണ് മേയര്‍ തന്റെ ജോലികള്‍ ചെയ്യുന്നത്. നിരവധിപേരാണ് ആര്യയ്ക്ക് അഭിനന്ദനം ആയി എത്തിയിരിക്കുന്നത്. കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തി ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിൻ ദേവിനും കഴിഞ്ഞ മാസം പത്തിനാണ് കുഞ്ഞ് പിറന്നത്. തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ ആയിരുന്നു പ്രസവം. ദുവ ദേവ് എന്നാണ് കുഞ്ഞിന്റെ പേര്.2022 സെപ്റ്റംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം.