പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇ.ഡി. ആവശ്യപ്പെട്ട എല്ലാരേഖകളും കൈമാറിയെന്ന് ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇനി വിളിപ്പിച്ചാലും ഇ.ഡിയുടെ മുൻപാകെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഭാഷയില്‍ മറുപടി പറഞ്ഞു. ചോദിച്ച സകല രേഖകളും കൈമാറി. ഒന്നും മറച്ചുവെക്കാനും ഒളിച്ചുവെക്കാനും ഇല്ല. ബാങ്കിന്റെ രേഖകള്‍, വീട്, സ്ഥലം തുടങ്ങിയവയുടെ രേഖകള്‍ എല്ലാം കൊടുത്തിട്ടുണ്ട്- ചോദ്യം ചെയ്യലിന് ശേഷം ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുൻ മന്ത്രി എ.സി. മൊയ്തീന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടു. മൊയ്തീന്റെ ബിനാമികൾ എന്ന കേന്ദ്ര ഏജൻസി ആരോപിക്കുന്ന രണ്ടുപേർ നിലവിൽ കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്. സിപിഎം എംഎൽഎയ്ക്ക് നേരെയും നിർണായക നടപടികൾ ഇ ഡി കൈക്കൊള്ളും എന്നും സൂചന പുറത്തു വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക