ഗുവാഹത്തി അസമിലെ ഗുവാഹത്തിയിൽ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നഗ്നരായി പ്രതിഷേധിച്ചു. സില്സാകോ ബില് മേഖലയിൽ വെള്ളിയാഴ്ചയാണ് പ്രതിഷേധമുണ്ടായത്. സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസുകാരെ മേഖലയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതിനു പിന്നാലെ രണ്ടു സ്ത്രീകള് ഭാഗികമായി വസ്ത്രമുരിയുകയായിരുന്നു.

വനിതാ പൊലീസ് എത്തി ഇവരുടെ ശരീരം മറയ്ക്കുകയും പ്രതിഷേധക്കാര്ക്കൊപ്പം പ്രദേശത്തുനിന്ന് മാറ്റുകയും ചെയ്തു. തണ്ണീർത്തട ഭൂമി കൈയേറിയെന്ന് ആരോപിച്ചെത്തിയ അധികൃതർ പ്രദേശത്തെ നിരവധി വീട് പൊളിച്ചുമാറ്റി. അര്ഹരായവര്ക്ക് നഷ്ടപരിഹാരം നല്കുമെന്നും പ്രതിഷേധക്കാർ ഒരു പ്രത്യേക സംഘടനയിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക