ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനാറംഗ തിരഞ്ഞെടുപ്പ് സമിതിയ്ക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. പാര്‍ട്ടി ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയില്‍ കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും അംഗമായി.

അംബിക സോണി, അധീര്‍ രഞ്ജൻ ചൗധരി, സല്‍മാൻ ഖുര്‍ഷിദ്, മധുസൂദൻ മിസ്ത്രി, എൻ. ഉത്തം കുമാര്‍ റെഡ്ഡി, ടി.എസ്. സിങ് ഡിയോ, കെ. ജെ. ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി.എല്‍ പൂനിയ, ഓംകാര്‍ മര്‍കം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കർണാടകയിൽ നിന്ന് സമിതി അംഗമായ മന്ത്രി കെ ജെ ജോർജ്ജും മലയാളിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക