ആരാധകര്‍ക്ക് മുൻപില്‍ രോക്ഷം പ്രകടിപ്പിച്ച്‌ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. ഇന്ത്യയുടെ നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിനിടെയാണ് മറ്റൊരു വിവാദത്തിന് ഗൗതം ഗംഭീര്‍ തുടക്കം കുറിച്ചിരിക്കുന്നത്. മത്സരത്തിനിടെ മഴ പെയ്യുകയും മത്സരം ഇടയ്ക്കുവെച്ച്‌ നിര്‍ത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. ഈ സമയത്തുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

മഴയുടെ സമയത്ത് ഒരു കുടയുമായി സ്റ്റാൻഡിലൂടെ നടന്നുവരുന്ന ഗൗതം ഗംഭീറിനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. ഈ സമയത്ത് ആരാധകര്‍ വിരാട് കോഹ്ലിയുടെ പേര് ഗൗതം ഗംഭീറിനെ നോക്കി വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും.എന്നാല്‍ ആരാധകര്‍ കോഹ്ലിയുടെ പേര് നിരന്തരം മുദ്രാവാക്യം പോലെ വിളിക്കുന്നത് കേട്ട ഗംഭീര്‍ തന്റെ വലംകൈ പോക്കറ്റില്‍ നിന്ന് എടുക്കുകയും ആരാധകര്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തായാലും ഈ വീഡിയോ വരും ദിവസങ്ങളിലും ചര്‍ച്ചയാവാൻ സാധ്യതയുണ്ട്. എന്നാല്‍ ഇതേ സംബന്ധിച്ച്‌ ഗംഭീറിന്റെ പ്രസ്താവന ഇങ്ങനെയാണ്: “ആ സമയത്ത് ആളുകള്‍ ഇന്ത്യ വിരുദ്ധ സ്ലോഗണുകള്‍ പറയുകയായിരുന്നു. ഒരു ഇന്ത്യൻ എന്ന നിലയ്ക്ക് എന്റെ രാജ്യത്തെക്കുറിച്ച്‌ അവര്‍ പറയുന്നത് കേട്ട് ഒന്നും സംസാരിക്കാതെ പോവാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് എനിക്ക് അത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നത്. നിങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത് ഇക്കാര്യത്തിന്റെ ശരിയായ വ്യാഖ്യാനമല്ല.”- ഗൗതം ഗംഭീര്‍ സ്പോര്‍ട്സ് ടെക്കിനോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക