മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച്‌ വാട്‌സ്‌ആപ്പ്. ആൻഡ്രോയിഡ് 2.23.18.21 അപ്‌ഡേറ്റിനായുള്ള വാട്‌സ്‌ആപ്പ് ബീറ്റാ വേര്‍ഷൻ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ജൂണിലാണ് മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്.

ഒരു ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാൻ കഴിയുന്നതാണ് ഈ ഫീച്ചര്‍. സെറ്റിംഗ്‌സിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.ഇതിനിടെ വിവിധ ഡിവൈസുകളില്‍ അക്കൗണ്ട് തുറക്കാൻ കഴിയുന്ന കംപാനിയൻ മോഡും വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ജോലിക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും തരംതിരിച്ച്‌ വാട്‌സ്‌ആപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക