ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ പരാതിയില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്. കോയമ്ബത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച്‌ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരേ നടപടിയെടുക്കാൻ ഉന്നതലസമ്മര്‍ദം മോട്ടോര്‍വാഹനവകുപ്പിനുണ്ട്. പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്ബേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കി. മുൻവശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ നിസ്സാരകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച്‌ ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കി. തത്കാലം ബസിന്റെ യാത്ര തടഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ ഒട്ടേറെ സ്വകാര്യബസ്സുടമകള്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് ബസുകൾക്കും പ്രൈവറ്റ് ബസ്സുകൾക്കും തുരങ്കം വയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. കെഎസ്ആർടിസിയെ സംരക്ഷിക്കുവാൻ സ്വകാര്യ ബസ് മേഖലയെ കുരുതി കൊടുക്കുകയാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തിലുള്ള നിരവധി പ്രമുഖ ടൂർ ഓപ്പറേറ്റർമാർ കർണാടകയിലേക്ക് തമിഴ്നാട്ടിലേക്കും കളം മാറ്റി അവിടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിനുശേഷം കേരളത്തിലേക്കുള്ള അധികനികുതി കൂടി അടച്ച് സർവീസ് പിടിച്ചു നിർത്താൻ ശ്രമിക്കുമ്പോഴാണ് മോട്ടോർ വാഹന വകുപ്പിന് ഉപയോഗിച്ച് വീണ്ടും മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ സർക്കാർ ശക്തമാക്കുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക