പ്രതിപക്ഷകക്ഷികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണി 14 അംഗ ഏകോപനസമിതിക്ക് പുറമേ മറ്റ് ആറു കമ്മിറ്റികള്‍ കൂടി പ്രഖ്യാപിച്ചു. പ്രചാരണസമിതി, സോഷ്യല്‍ മീഡിയ വര്‍ക്കിങ് കമ്മിറ്റി, മീഡിയ വര്‍ക്കിങ് കമ്മിറ്റി, റിസേര്‍ച്ച്‌ വര്‍ക്കിങ് കമ്മിറ്റി എന്നിവയാണ് പ്രഖ്യാപിച്ചത്. മുംബൈയില്‍നടന്ന സഖ്യത്തിന്റെ യോഗത്തിനുശേഷം പ്രഖ്യാപിച്ച സമിതികളില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.14 അംഗ ഏകോപനസമിതിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉണ്ടാവുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇത് സ്ഥിരീകരിച്ചു. ഏകോപനസമിതിയിലെ സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും.

19 അംഗം പ്രചാരണ കമ്മിറ്റിയില്‍ എൻ.സി.പി. നേതാവ് പി.സി. ചാക്കോ, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, ആര്‍.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി എന്നിവര്‍ അംഗങ്ങളാണ്. ഇവരെക്കൂടാതെ മുസ്ലിം ലീഗ് പ്രതിനിധിയായി കെ.എം. ഖാദര്‍ മൊയ്തീനും സി.പി.എം. പ്രതിനിധിയായി അരുണ്‍ കുമാറും സമിതിയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ഗുര്‍ദീപ് സിങ് സപ്പല്‍ (കോണ്‍ഗ്രസ്), സഞ്ജയ് ഝാ (ജെ.ഡി.യു.), അനില്‍ദേശായി (ശിവസേന), ചംപായി സോറൻ (ജെ.എം.എം.), കിരണ്‍മോയ് നന്ദ (എസ്.പി.), സഞ്ജയ് സിങ് (എ.എ.പി.), ജസ്റ്റിസ്. ഹസ്നൈൻ മസൂദി (നാഷണല്‍ കോണ്‍ഫറൻസ്), ഷാഹിദ് സിദ്ദിഖി (ആര്‍.എല്‍.ഡി.), രവി റായ് (സി.പി.ഐ.എം.എല്‍.), തിരുമണവാളൻ (വി.സി.കെ.) എന്നിവരാണ് മറ്റംഗങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമൂഹിക മാധ്യമ വര്‍ക്കിങ് ഗ്രൂപ്പില്‍ 12 അംഗങ്ങളാണുള്ളത്. സുപ്രിയ ശ്രീനേത് (കോണ്‍ഗ്രസ്), സുമിത് ശര്‍മ (ആര്‍.ജെ.ഡി.), ആശിഷ് യാദവ് (എസ്.പി.), രാജീവ് നിഗം (എസ്.പി.), രാഘവ് ഛദ്ദ (എ.എ.പി.), അവിന്ദാനി (ജെ.എം.എം.), ഇല്‍തിജ മെഹബൂബ് (പി.ഡി.പി.), പ്രഞ്ചല്‍ (സി.പി.എം.), ബാലചന്ദ്ര കാംഗോ (സി.പി.ഐ.), ഇഫ്ര ജാൻ (നാഷണല്‍ കോണ്‍ഫറൻസ്), വി. അരുണ്‍കുമാര്‍ (സി.പി.ഐ.എം.എല്‍.) എന്നിവരാണ് അംഗങ്ങള്‍. തൃണമൂല്‍ പ്രതിനിധിയെ പിന്നീട് തീരുമാനിക്കും.

19 അംഗ മാധ്യമ വര്‍ക്കിങ് ഗ്രൂപ്പിലും തൃണമൂല്‍ പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ജയറാം രമേശ്, മനോജ് ഝാ, അരവിന്ദ് സാവന്ത്, ജിതേന്ദ്ര അവാഡ്, രാഘവ് ഛദ്ദ, രാജീവ് രഞ്ജൻ, പ്രഞ്ചല്‍, ആശിഷ് യാദവ്, സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാര്‍, മനിഷ്കുമാര്‍, രാജീവ് നിഗം, ബാലചന്ദ്ര കാംഗോ, തൻവീര്‍ സാദിഖ്, പ്രശാന്ത് കനോജിയ, നരേൻ ചാറ്റര്‍ജി, സുചേത ദേ, മോഹിത് ഭാൻ എന്നിവര്‍ അംഗങ്ങളാണ്.11 അംഗ റിസേര്‍ച്ച്‌ ഗ്രൂപ്പിലും തൃണമൂല്‍ പ്രതിനിധി ഇപ്പോഴില്ല. അമിതാഭ് ദുബേ, സുബോധ് മെഹ്ത, പ്രിയങ്ക ചതുര്‍വേദി, വന്ദന ചവാൻ, കെ.സി. ത്യാഗി, സുദിവ്യ കുമാര്‍ സോനു, ജാസ്മിൻ ഷാ, അലോക് രഞ്ജൻ, ഇമ്രാൻ നബി ധര്‍, ആദിത്യ എന്നിവരാണ് അംഗങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക