കേരള സർക്കാരിൻറെ ഉടമസ്ഥതയിലുള്ള കെ എ എൽ എന്ന പൊതുമേഖലാ സ്ഥാപനത്തിൻറെ ബാനറിൽ വൻ അവകാശവാദകളുമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കിയിരുന്നു. ഒരുതവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്താണ് ഈ ഓട്ടോറിക്ഷകൾ പുറത്തിറക്കിയത്. ഇനി കപ്പാസിറ്റി കൂടിയ ബാറ്ററി വച്ചാൽ 150 കിലോമീറ്റർ വരെ മൈലേജ് കിട്ടും എന്നും, ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 6 യൂണിറ്റ് വൈദ്യുതി അതായത് 40 താഴെ രൂപ മാത്രം ആകും എന്നുമെല്ലാം ആയിരുന്നു സംസ്ഥാന സർക്കാരിന്റെ അവകാശവാദം. വലിയ പരസ്യം മാമാങ്കങ്ങളും ഈ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് വേണ്ടി സർക്കാർ പൊതുവചനാവിൽ പണം ചിലവാക്കി നടത്തി.

എന്നാൽ സർക്കാരിനെ വിശ്വസിച്ചു വണ്ടിയെടുത്ത് അവരെല്ലാം ഇന്ന് പെരുവഴിയിൽ ആയി. നാലര ലക്ഷം രൂപ മുടക്കി വാങ്ങിയ ഓട്ടോ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തന്നെ പൂർണമായും പണിമുടക്കി. സർവീസിനെ കുറിച്ച് ചോദിക്കുമ്പോൾ സർക്കാരും, ഓട്ടോ നിർമിച്ച പൊതുമേഖലാ സ്ഥാപനവും ഉടമകളെ കൈമലർത്തി കാണിക്കുകയാണ്. എന്നാൽ ഈ നീം ജി ഓട്ടോകളെക്കുറിച്ച് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് വൻ തട്ടി വിടലുകൾ നടത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സംസാരം വിഷയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്നതെന്നും, ഈ ഓട്ടോ തങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാൾ സർക്കാർ സംസ്ഥാന സർക്കാരിന് ബന്ധപ്പെട്ടിട്ടുണ്ട് എന്നും എല്ലാമാണ് ജെയ്ക് വീഡിയോയിൽ അവകാശപ്പെടുന്നത്. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ പൊതുമേഖലാ സ്ഥാപനം തുറന്നു അവിടെ ഇടതു സർക്കാർ നിർമ്മിച്ച അടുത്ത ഇലക്ട്രിക് ഓട്ടോ നേപ്പാളിന്റെ തെരുവോരങ്ങൾ കീഴടക്കും എന്നൊക്കെയാണ് യുവ നേതാവ് വീഡിയോയിൽ അവകാശപ്പെട്ടിരുന്നത്. ഇങ്ങനെ വൻ വർത്തമാനം മാത്രം പറയാൻ അറിയാവുന്ന ഇടതു സ്ഥാനാർഥിയെ വിജയിപ്പിച്ച പുതുപ്പള്ളികാർക്ക് വരാൻ പോകുന്നത് സർക്കാരിനെ വിശ്വസിച്ച് പൊതുമേഖല സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക് ഓട്ടോ മേടിച്ചു കുത്തുപാളയെടുത്തവരുടെ സ്ഥിതിയാകും എന്ന പരിഹാസത്തോടെയാണ് യുഡിഎഫ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക