തിരുവനന്തപുരം: സിപിഎമ്മിനെയും സര്‍ക്കാറിനെയും ശരിക്കും വെള്ളം കുടിപ്പിച്ച വ്യക്തിയാണ് അടിമാലിയിലെ വയോധിക മറിയക്കുട്ടി. ദേശാഭിമാനി തനിക്കെതിരെ കള്ളവാര്‍ത്ത എഴുതിയപ്പോള്‍ അതിനെ പൊളിച്ചു കളഞ്ഞത് മറിയക്കുട്ടിയുടെ ഇടപെടലായിരുന്നു. ദേശാഭിമാനിക്കെതിരെ കേസ് നല്‍കുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.

എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേട് മറച്ചുവെക്കാൻ ചാനല്‍ ചര്‍ച്ചയില്‍ പുതിയ ക്യാപ്‌സ്യൂളുമായി രംഗത്തുവന്നിരിക്കയാണ് സിപിഎം സംസ്ഥാന സമിതി അംഗം ജെയ്ക് സി തോമസ്. മറിയക്കുട്ടിക്ക് പെൻഷൻ കിട്ടാത്തതിന് കാരണം കേന്ദ്രസര്‍ക്കാറാണെന്നാണ് ജെയ്ക്കിന്റെ അവകാശവാദം. കുടാതെ നരേന്ദ്ര മോദിയെയും ജെയ്ക്ക് രൂക്ഷമായി വിമര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് പരാമര്‍ശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറിയക്കുട്ടി അടക്കമുള്ളവര്‍ക്ക് ക്ഷേമ പെൻഷൻ മുടങ്ങാൻ കാരണം കേന്ദ്ര വിഹിതം നല്‍കാത്തതാണെന്ന വാദത്തിനിടെയാണ് ജെയ്ക് വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം പിൻവലിക്കാൻ ജെയ്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് വി.വി.രാജേഷ് ചര്‍ച്ച ബഹിഷ്‌ക്കരിച്ചു.1600 രൂപയുടെ വിധവ പെൻഷനില്‍ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണെന്നും ഇതില്‍ കേന്ദ്ര വിഹിതം കേരളത്തിന് നല്‍കാതായിട്ട് 24 മാസമായെന്നും കേരളത്തിലെ വിധവകളാണെങ്കില്‍ നിങ്ങള്‍ക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് സി തോമസ് ആരോപിച്ചു. കഴിഞ്ഞ 24 മാസമായി നരേന്ദ്ര മോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നല്‍കാതിരിക്കുകയാണെന്ന് ജെയ്ക്ക് ആരോപിച്ചു. എന്നാല്‍, കേരളത്തിലെ പിണറായി സര്‍ക്കാര്‍ അപ്പോഴും പെൻഷൻ വിതരണം ചെയ്യുകയാണെന്നും ജെയ്ക്ക് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം പിൻവലിക്കാൻ ജെയ്ക്ക് തയ്യാറായില്ല.

നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചര്‍ച്ചയില്‍ വീണ്ടും പരാമര്‍ശം ആവര്‍ത്തിച്ചതോടെയാണ് വിവി രാജേഷ് ചര്‍ച്ച ബഹിഷ്‌കരിച്ചത്.അതേസമയം പെൻഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുക്കല്‍ സമരം നടത്തിയ മറിയക്കുട്ടിക്കെതിരായ വാര്‍ത്ത പാര്‍ട്ടിക്ക് കളങ്കമായെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് അതൊരു കളങ്കം തന്നെയാണ്. പക്ഷേ, എല്ലാ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സംഭവിക്കുന്ന ചെറിയ പിശകുകള്‍ തന്നെയാണ് ദേശാഭിമാനിക്ക് പറ്റിയത്. അത് തിരുത്തി. ദേശാഭിമാനിക്കുണ്ടാകുന്ന പിശക് പാര്‍ട്ടിയെ ആണ് ബാധിക്കുക. തീര്‍ച്ചയായും അത് പാര്‍ട്ടിയെ ബാധിച്ചെന്നും ഇ.പി. ജയരാജൻ വ്യക്തമക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക