കോട്ടയം: കോട്ടയത്ത് ഇനി കര്‍ണാടക ബാങ്ക് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് ഡിവൈഎഫ് ഐ തീരുമാനിക്കുമെന്ന ജെയ്ക് സി തോമസിന്റെ പ്രസ്താവനയ്‌ക്ക് നേരെ പരിഹാസം. അയ്മനം കുടയുംപടിയിലെ വ്യാപാരി കെ.സി. ബിനു(50)വിന്റെ ആത്മഹത്യയില്‍ കുടുംബം കര്‍ണാടക ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെ നടന്ന പ്രതിഷേധ യോഗത്തിലാണ് കര്‍ണാടക ബാങ്ക് പ്രവര്‍ത്തിക്കണോ , വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന ജെയ്‌ക്കിന്റെ പ്രസ്താവന.

‘ സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നത് ‘.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ണാടക ബാങ്കുപോലെയുള്ള പുതുതലമുറ ബാങ്കുകള്‍ക്കുള്ള താക്കീതാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. വ്യാപാരം നടത്തിയ ശേഷം ബാക്കിയായ ചില്ലിക്കാശും നാണയത്തുട്ടുകളും പിടിച്ചുപറിച്ച്‌ അതില്‍നിന്ന് ലാഭമൂറ്റിക്കുടിച്ച്‌ വളരാമെന്നാണ് കര്‍ണാടക ബാങ്കുപോലെയുള്ള ബാങ്കുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനി ഈ ബാങ്ക് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് ഡി.വൈ.എഫ്.ഐ. തീരുമാനിക്കും. അത് നിങ്ങള്‍ക്കുള്ള താക്കീതാണ്, അത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം’, – എന്നായിരുന്നു ജെയ്‌ക്കിന്റെ പ്രസ്താവന.

എന്നാല്‍ ഈ ആവേശം എന്തുകൊണ്ടാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കാണിക്കാത്തതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം . ലേശം ഉളുപ്പ് കാണിക്കണമെന്നും , കരിവന്നൂരില്‍ എന്താ ഡി വൈ എഫ് ഐ ഇല്ലേയെന്നുമൊക്കെയാണ് ചില കമന്റുകള്‍. കരുവന്നൂരിലും തട്ടിപ്പ് നടന്ന മറ്റ് സഹകരണ ബാങ്കുകളുടെയും കാര്യം കൂടി ഈ തിരക്കുകള്‍ക്കിടയില്‍ ഒന്ന് പരിഗണിക്കണമെന്നും , എല്ലാ പാവങ്ങളുടെ പണമാണ്, എല്ലാവരുടെയും കണ്ണീരിനും ജീവനും തുല്യമായ വിലയുണ്ടെന്നും ചിലര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക