മലയാളികള്‍ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യര്‍. യൂത്തിനും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയങ്കരി. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു. കൂടുതല്‍ ചെറുപ്പമാകുന്ന മഞ്ജുവിനെയാണ് ഇപ്പോള്‍ കാണാനാവുക. എന്നും ചുറുചുറുക്കോടെയും യൗവ്വനത്തോടെയും നിലനിര്‍ത്താനുള്ള വഴികളിലൊന്നാണ് സെല്‍ഫ് ലവ് എന്ന് മഞ്ജു തന്റെ ജീവിതം കൊണ്ട് പറയാതെ പറയുന്നുണ്ട്.

മഞ്ജുവിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഓണം വൈബിലുള്ള ഒരു വീഡിയോ ആണ് മഞ്ജു ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ഒരുക്കിയ ഡ്രസ്സില്‍ അതിസുന്ദരിയായ മഞ്ജുവിനെ വീഡിയോയില്‍ കാണാം. ഈ കുട്ടീടെ കോളേജില്‍ ഓണപ്പരിപാടി ആണെന്നു തോന്നുന്നു, എക്സ്ക്യൂസ് മീ ഏതു കോളേജിലാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനുള്ള വിശേഷണം.കലോത്സവവേദികളില്‍ നിന്നും സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ്. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യര്‍ ഇന്ന്. സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികള്‍ക്ക് ഏറെയിഷ്ടമാണ്.

മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് സംശയമാണ്. സ്വന്തം വീട്ടിലെയൊരാള്‍ എന്ന രീതിയിലാണ് പലരും മഞ്ജുവിനെ നോക്കി കാണുന്നത്. അത്രയേറെ പ്രിയങ്കരിയാണ് മലയാളികള്‍ക്ക് മഞ്ജു.പൊതുവെ സൂപ്പര്‍സ്റ്റാര്‍ പട്ടം നായകൻമാര്‍ക്ക് മാത്രം കല്‍പ്പിച്ചു കൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക