പുതുപ്പള്ളിയിലെ പ്രചരണ യുദ്ധം അതിൻറെ അന്തിമഘട്ടങ്ങളിലേക്ക് അടുക്കുകയാണ്. ഇരുമുന്നണികളും വാശിയേറിയ പ്രചാരണമാണ് കാഴ്ചവയ്ക്കുന്നത്. വാശി കൂടുന്തോറും രാഷ്ട്രീയ മര്യാദകളും ലംഘിക്കപ്പെടുകയാണ്. ഇരു സ്ഥാനാർത്ഥികളുടെയും വ്യക്തിജീവിതത്തിലേക്ക് കടന്നു കയറി ബന്ധ ജനങ്ങളെ പോലും അധിക്ഷേപിക്കുന്ന രീതിയിലുള്ള സൈബർ പ്രചരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്.

എന്നാൽ ഇതിനേക്കാൾ എല്ലാം അപ്പുറം പ്രതികരിക്കാൻ പോലും പുതുപ്പള്ളിയിലെ വോട്ടർമാരെ ഭയപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഉമ്മൻചാണ്ടിയെ കുറിച്ച് നല്ല കാര്യങ്ങൾ മാധ്യമ ക്യാമറകൾക്ക് മുന്നിൽ പറഞ്ഞ ഒരു വീട്ടമ്മയ്ക്ക് കുടുംബശ്രീ വഴി ലഭിച്ചിരുന്ന താൽക്കാലിക ജോലി നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രതികരണങ്ങൾ മാധ്യമ ക്യാമറകൾക്ക് മുന്നിൽ പറയാൻ പുതുപ്പള്ളിയിലെ വോട്ടർമാർ ഭയപ്പെടുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സർക്കാരിനെ അല്ലെങ്കിൽ ഭരണകൂടത്തെ ഭയപ്പെട്ട് ജനാധിപത്യത്തിലെ പരമാധികാരികളായ ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നു. ഇനി അറിയാനുള്ളത് ഇത്രമാത്രമാണ്… ബാലറ്റിലൂടെ ജനം പ്രതികരിക്കുമോ അതോ സർക്കാരിന്റെ ഭയന്ന് അവിടെയും പ്രതികരണശേഷി അടിയറ വെക്കുമോ? വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക