യുട്യൂബറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു.തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് യൂട്യൂബറുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഫ്ലാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ചെകുത്താന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്ന അജു അലക്സിനെ നടൻ ബാല റൂമില്‍ അതിക്രമിച്ച്‌ കയറി തോക്ക് ചൂണ്ടി ഭീഷണിപെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ ആണ് പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ താൻ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും മുറിയിൽ സംഭവിച്ചത് ഇതാണ് എന്ന് വ്യക്തമാക്കി ബാലയും ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക