ദുല്‍ഖര്‍ സല്‍മാൻ നായകനായ കിംഗ് ഓഫ്‌ കൊത്തയുടെ ആദ്യ ദിന കളക്ഷൻ ഞെട്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ പേജുകളില്‍ പങ്ക് വെച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ ദുല്‍ഖറിൻറെ ഇതുവരെയുള്ള കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ്‌ കൂടിയാണ്. ആദ്യ ദിനം കേരളത്തിലെ ബോക്സോഫീസുകളില്‍ നിന്നായി ചിത്രം 5 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ജിസിസിയില്‍ 3.43 കോടിയും, മറ്റിടങ്ങളില്‍ നിന്നായി 83 ലക്ഷവുമാണ് നേടിയത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1.12 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആകെ ചിത്രം ഇതുവരെ 9.65 കോടിയെങ്കിലും നേടിയെന്നാണ് കണക്ക്.ഏറെ നാളുകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാൻ ഒരു മലയാളം ആക്ഷൻ ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിര്‍മാണ കമ്ബനിയായ സീ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ്‌ കൊത്തയുടെ സംവിധായകൻ. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. ഏകദേശം 50 മുതല്‍ 60 കോടി വരെയാണ് ചിത്രത്തിൻറെ നിര്‍മ്മാണ ചിലവായി കണക്കാക്കിയിരിക്കുന്നത്.കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാൻ അഭിനയിക്കുക. ഇരുവരും ആദ്യമായി ബിഗ് സ്ക്രീനില്‍ ഒന്നിക്കാൻ പോകുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക