സ്വന്തം ഭാര്യയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ച സര്‍വകലാശാല ചാന്‍സലറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിസ്‌കോണ്‍സിന്‍ സര്‍വകലാശാല ചാന്‍സലര്‍ ജോ ഗൗ ആണ് ഭാര്യ ഗാര്‍മന്‍ വില്‍സണുമൊത്തുള്ള കിടപ്പറയിലെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചത്.സെക്‌സി ഹാപ്പി കപ്പിള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

63കാരനായ ചാന്‍സലര്‍ ഗൗവിന്റെ പ്രവര്‍ത്തി സര്‍വകലാശാലയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. താന്‍ വഹിക്കുന്ന പദവിയോട് യാതൊരുതരത്തിലും നീതിപുലര്‍ത്താത്ത പ്രവര്‍ത്തിയാണ് ചാന്‍സലറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം തനിക്ക് പറയാനുള്ള ഭാഗം കേള്‍ക്കാതെയാണ് സര്‍വകലാശാലയുടെ ഏകപക്ഷീയമായ നടപടിയെന്നാണ് ജോ ഗൗ പ്രതികരിച്ചത്.പരസ്പര സമ്മതത്തോടെ താനും ഭാര്യയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ എന്താണ് തെറ്റെന്നാണ് ഗൗ ചോദിക്കുന്നത്. വിഷയത്തില്‍ അതിവൈകാരികമായ പ്രതികരണമാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക