പൊരിഞ്ഞ പോരാട്ടമാണ് പുതുപ്പള്ളിയില്‍ യുവസ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്നത്. യുവത്വത്തിന്റെ ചുറുചുറുക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളിലും കാണാം. സ്ഥാനാ‍ര്‍ത്ഥികളുടെ ശരാശരി പ്രായം 37. എന്നാല്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടിക പുറത്തുവന്നതോടെ യുവ വോ‍ട്ടര്‍മാരുടെ എണ്ണത്തില്‍ വൻ കുറവ്.

അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ഇക്കുറി 39 പുതിയ വോട്ടര്‍മാര്‍ മാത്രമാണ് മണ്ഡലത്തിലുള്ളത്.18-25 പ്രായവിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. ഏഴായിരത്തിലേറെ യുവ വോ‍ട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഇല്ലാതായത്. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പഠന, ജോലി ആവശ്യങ്ങള്‍ക്കായി പോയവരെ പട്ടികയില്‍ നിന്ന് നീക്കിയതോടെയാണ് വോട്ടര്‍പട്ടികയില്‍ ഏഴായിരത്തോളം യുവ വോട്ടര്‍മാര്‍ പുറത്തായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1,76,142 വോട്ട‌ര്‍മാരുളള പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ 182 ബൂത്തുകളാണുളളത്. ഇതിലെ ഓരോ ബൂത്തിലുമായി 30 മുതല്‍ 40 വരെ യുവാക്കളുടെ കുറവുമുണ്ട്. അകലക്കുന്നം ഉള്‍പ്പെടെ ചില പഞ്ചായത്തുകളില്‍ ഇതിലേറെ പേരുടെ കുറവുണ്ട്. 20-29 നും ഇടയില്‍ പ്രായമുള്ളവര്‍- 14.80 ശതമാനവും 30-39 നും ഇടയില്‍ പ്രായമുള്ളവര്‍- 16.83 ശതമാനവുമാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ കൂടുതലും 50നും 59നും ഇടയിലുളള വോട്ടര്‍മാരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക