നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) പിഴ ചുമത്തി. ഫ്ലിപ്പ്കാർട്ട് പിഴയായി ഒരു ലക്ഷം രൂപ അടക്കണം. ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന കാരണത്താലാണ് പിഴ ചുമത്തിയത്.

ഒരു ലക്ഷം രൂപ പിഴ കൂടാതെ വിറ്റ 598 കുക്കറുകൾ തിരികെ വാങ്ങി പണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ നടപടികൾ സ്വീകരിച്ച് 45 ദിവസത്തിനകം വിവരങ്ങൾ അറിയിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. 598 കുക്കറുകൾ വിറ്റതിലൂടെ 1.84 ലക്ഷം രൂപയാണ് ഫ്ലിപ്പ്കാർട്ടിന് കമ്മീഷനായി ലഭിച്ചത്. കമ്മീഷൻ ലഭിക്കുന്നതിനാൽ ഫ്ലിപ്കാർട്ടിന് ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉൽപ്പന്നത്തിന്റെ ഇൻവോയ്സിൽ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും ഉൽപ്പന്നങ്ങൾ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെ വേർതിരിക്കണമെന്നും CCPA നിർദ്ദേശിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പ്രഷർ കുക്കർ ഓർഡർ പ്രകാരം എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും ഐഎസ് 2347:2017 മാർക്ക് ഉണ്ടായിരിക്കണം. പ്രഷർ കുക്കറുകൾ ഓൺലൈനിലോ ഓഫ്‌ലൈനായോ വിൽപ്പനയ്‌ക്ക് ഓഫർ ചെയ്യുന്നതിന് മുമ്പ് വേണ്ടത്ര ജാഗ്രത ആവശ്യമാണ്.

ഗുണനിലവാരം സംബന്ധിച്ച് കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ ഉത്തരവുകൾ ഇറക്കാറുണ്ടെന്നും സിസിപിഎ വ്യക്തമാക്കി. ആമസോണിനും ഈ മാസം ആദ്യം ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിറ്റ 2,265 കുക്കറുകൾ തിരികെ വാങ്ങി പണം തിരികെ നൽകാനായിരുന്നു നിർദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക