കുട്ടിക്കാലത്ത് നഖം കടിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയുമ്ബോള്‍ രണ്ട് തവണ അധികം നഖം കടിച്ചവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍, അങ്ങനെയൊരു പറച്ചിലിന്‍റെ അതിന്‍റെ കാരണമെന്തെന്ന് പിന്നീട് തിരിച്ചറിയുമ്ബോള്‍ പലരും നഖം കടിക്കുന്നത് നിര്‍ത്തും. പക്ഷേ. എന്തെങ്കിലും മാനസിക പിരിമുറുക്കം അനുഭവിക്കുമ്ബോഴോ, അതല്ലെങ്കില്‍ വളരെ സ്വസ്ഥനായി ഇരിക്കുമ്ബോഴോ അറിയാതെ, ഒരു ശീലത്തിന്‍റെ പേരില്‍ ചിലര്‍ നഖം കടിക്കുന്നത് കാണാം. അത്തരക്കാര്‍ നിര്‍ബന്ധമായും ഈ വീഡിയോ കണ്ടിരിക്കണം.

discover_facts12 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് നഖത്തിനിടയില്‍ അടിഞ്ഞ അഴുക്കിന്‍റെ മൈക്രോസ്‌കോപ്പിക് കാഴ്ചയുടെ വീഡിയോ പങ്കുവച്ചത്. ഒരു ഡോക്ടര്‍ ഒരു കൈയില്‍ നിന്നും അല്‍പം നഖം മുറിച്ചെടുക്കുകയും അതിനുള്ളിലുള്ള അഴുത്ത് അല്പമെടുത്ത് മൈക്രോസ്സ്കോപ്പിലൂടെ നിരീക്ഷിക്കുന്നു. ഈ സമയം അനേകം ചെറു വിരകള്‍ പുളയ്ക്കുന്നത് കാണാം. കൈ നഖത്തിലെ അഴുക്കില്‍ അടങ്ങിയിരുന്ന വിരകളായിരുന്നു അവ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അനേകം വിരകള്‍ പോലുള്ള ബാക്റ്റീരിയകള്‍ ആ അല്പം അഴുക്കില്‍ അടങ്ങിയിരുന്നു. നമ്മള്‍ നഖം കടിച്ച്‌ തുപ്പിക്കളയുമ്ബോള്‍ നഖത്തിനിടയിലെ അഴുക്കില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയകളും അവ അവശേഷിപ്പിച്ച മുട്ടകളും വായിലെ ഉമിനീരില്‍ കലരുകയും അവ പിന്നീട് നമ്മുടെ വയറ്റിലെത്തുകയും ചെയ്യുന്നു. ഈ ബോധ്യമുള്ളതിനാലാണ് കുട്ടികളോട് മുതിര്‍ന്നവര്‍ നഖം കടിക്കരുതെന്ന് പറയുന്നതും.

വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റിടാനെത്തി. , “ലോകത്തിലെ ഏറ്റവും വൃത്തികെട്ട നഖങ്ങളാണ് ആ വ്യക്തിക്കുള്ളത്.” എന്നായിരുന്നു ഒരാളുടെ കുറിപ്പ്. “എല്ലാവരുടെയും നഖങ്ങള്‍ ഈ കീടത്തെപ്പോലെ വൃത്തികെട്ടതല്ല. പ്ലീസ് നിങ്ങളുടെ നഖം കടിച്ച്‌ കൈ കഴുകരുത്.” എന്നായിരുന്നു മറ്റൊരാളുടെ തമാശ. “ഞാൻ ഈ വീഡിയോ കാണുന്നത് വായില്‍ നഖം വെച്ചാണ്.” എന്ന് എഴുതിയവരും കൂട്ടത്തിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക