പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയില്‍ മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഏഴു പത്രികകള്‍ സ്വീകരിച്ചു. സ്വതന്ത്രനായ പദ്മരാജന്‍, എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവര്‍ക്ക് പുറമെ, എഎപിയുടെ ലൂക് തോമസ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സന്തോഷ് ജോസഫ്, ഷാജി, പി കെ ദേവദാസ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 21 നാണ്. അതിനുശേഷമാകും മത്സരരംഗത്ത് എത്രപേര്‍ അവശേഷിക്കും എന്ന് വ്യക്തമാകൂ. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളി പോർക്കളത്തിൽ പാലായിലെ സ്ഥിരം സ്ഥാനാർഥി സന്തോഷ് പുളിക്കനും (സന്തോഷ് ജോസഫ്)

പാലാ സ്വദേശിയായ ഓട്ടോറിക്ഷ തൊഴിലാളി സന്തോഷ് പുളിക്കനും പുതുപ്പള്ളിയിലെ മത്സര രംഗത്തുണ്ട്. പാലായിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. തൻറെ പ്രശസ്തി പുതുപ്പള്ളിയിലേക്ക് കൂടി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്തോഷ് പുളിക്കൻ പുതുപ്പള്ളിയിലും മത്സരിക്കുന്നത്. പാലായിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മുന്നണികളുടെ സ്ഥാനാർഥികളോട് കിടപടിക്കുന്ന രീതിയിലുള്ള പ്രചരണ ശൈലിയാണ് ഇയാൾ പിന്തുടർന്നിട്ടുള്ളത്. പോസ്റ്ററും ബാനറും ഫ്ലക്സ് ബോർഡും മണ്ഡല പര്യടനവും വാഹന പര്യടനവും എല്ലാമായി കളം കൊഴുപ്പിക്കാറുണ്ടെങ്കിലും വോട്ടെണ്ണുമ്പോൾ പലപ്പോഴും അദ്ദേഹത്തിൻറെ സാന്നിധ്യം നിർണായകം ആകാറില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക