ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തോടെ നിയമസഭയിലേക്ക് ഒഴിവു വന്ന പുതുപ്പള്ളി സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. പുതുപ്പള്ളി പിടിക്കാൻ 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടി സഹതാപ തരംഗത്തെ പോലും അതിജീവിച്ച് വിജയിക്കാമെന്ന ആത്മവിശ്വാസമാണ് ഇടതു കേന്ദ്രങ്ങൾ പ്രകടിപ്പിടിക്കുന്നത്.

എന്നാൽ മറുവശത്ത് കോൺഗ്രസ് ആകട്ടെ ഉമ്മൻചാണ്ടി അനുകൂല തരംഗവും, സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പും, ഓണക്കാലത്തെ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും, മുഖ്യമന്ത്രിയുടെ മകൾ നേരിട്ട് കുറ്റക്കാരിയായ മാസപ്പടിക്കേസും എല്ലാം തങ്ങൾക്ക് അനുകൂലം ആകുമ്പോൾ റെക്കോർഡ് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം 30,000 കവിയും എന്ന ഉറച്ച വിശ്വാസമാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ പക്ഷേ ചർച്ചയാകുന്നത് സിപിഎമ്മിന് ഒപ്പമുള്ള ജോസ് കെ മാണി പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നടത്തിയ പ്രസംഗമാണ്. പുതുപ്പള്ളിയുടെ രാഷ്ട്രീയ ചിത്രം മാറും എന്നും വികസനത്തിനു വേണ്ടി ജനങ്ങൾ വോട്ട് ചെയ്യുമെന്നും ജെയ്ക്ക് സി തോമസ് എംഎൽഎ ആകുമെന്നുമെല്ലാം ജോസ് കെ മാണി അവകാശപ്പെടുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അതിന് കീഴിൽ മുഴുവൻ സർക്കാരിനും ജോസ് കെ മാണിക്കും എതിരെയുള്ള പരിഹാസ കമന്റുകൾ കൊണ്ട് നിറയുകയാണ്. രൂക്ഷമായ പരിഹാസമാണ് ജോസ് കെ മാണിക്ക് നേരെ ഈ പ്രസംഗത്തിന്റെ പേരിൽ ഉയരുന്നത്. പ്രസംഗ വീഡിയോ ചുവടെ കാണാം.

Video Courtesy: Press One Keralam ( Facebook link: https://fb.watch/mxRio4goCr/?mibextid=Nif5oz )

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക