ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ പി.സി.ജോര്‍ജിനെ കൂടാതെ അദ്ദേഹത്തിന്‍റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോർജിനെയും സിനിമാ നടൻ ഉണ്ണി മുകുന്ദനെയും പരിഗണിച്ച്‌ ബിജെപി. യുവാവായ, ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് ഷോണിനെ പരിഗണിക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. സിനിമാ താരമെന്ന നിലയിലാണ് ഉണ്ണി മുകുന്ദനെയും പാർട്ടി പരിഗണിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ട മണ്ഡലത്തില്‍ ആയിരിക്കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.2019ല്‍ മണ്ഡലത്തില്‍ മത്സരിച്ച കെ.സുരേന്ദ്രന്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈന്ദവ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണമാണ് ഷോൺ ജോർജിലൂടെ ബിജെപി ലക്ഷ്യമാക്കുന്നതെങ്കിൽ മാളികപ്പുറം സിനിമയിലൂടെ കൈവന്ന പരിവേഷമാണ് ഉണ്ണി മുകുന്ദനെ പരിഗണിക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. ക്രൈസ്തവനായ യുവ സ്ഥാനാർഥി എന്നത് ഷോൺ ജോർജിനും, സിനിമാതാരം എന്ന പരിവേഷം ഉണ്ണി മുകുന്ദനും മുതൽക്കൂട്ടാണ്. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ നിന്ന് വോട്ട് ഭിന്നിപ്പിക്കുവാൻ ഷോൺ ജോർജിന് കഴിയും എന്നും ബിജെപി കണക്കുകൂട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക