കോഴിക്കോട്: വ്യഭിചാര കേന്ദ്രത്തില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്ത് വീട്ടില്‍ അരുണ്‍ ദാസ് (28) ബേപ്പൂര്‍ മാളിയേക്കല്‍ പറമ്ബില്‍ ഇസ്മായില്‍ (25) മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്ബില്‍ അപ്പു എന്ന അമല്‍ (22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് ഒഴുകരയിലുള്ള നെസ്റ്റ് അപ്പാര്‍ട്ട്‌മെന്റ് എന്ന ഫ്‌ളാറ്റിലാണ് വ്യഭിചാരം നടന്നിരുന്നത്. ഇവിടേക്ക് അതിക്രമിച്ച്‌ കയറിയ പ്രതികള്‍ യുവതികളെയും യുവാക്കളെയും ആക്രമിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. വിലകൂടിയ സണ്‍ഗ്ലാസും ജാക്കറ്റും ഇവര്‍ കവര്‍ന്നതായും പരാതി ലഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക