കൊച്ചിയില്‍ മാളിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ വെച്ച ഇൻഫോപാര്‍ക്ക് ജീവനക്കാരൻ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി അഭിമന്യുവിനെയാണ് (23) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പര്‍ദ്ദ ധരിച്ചെത്തിയാണ് പ്രതി മൊബൈല്‍ ക്യാമറ സ്ത്രീകളുടെ ശുചിമുറിക്കുള്ളില്‍ സ്ഥാപിച്ചത്.ശുചിമുറിയിലെ ഭിത്തിയിലാണ് കാമറ വെച്ചത്.

പര്‍ദ്ദ ധരിച്ചെത്തിയ ഒരാള്‍ ശുചിമുറിയുടെ ഭാഗത്ത് ചുറ്റിത്തിരിയുന്നത് കണ്ട് സംശയ തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ കളമശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് പർദ്ദക്കുള്ളിൽ പുരുഷനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക