വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. തകഴി തൊണ്ണൂറ്റിൽ നമിത്ത് (21), ബന്ധു അർച്ചന (32) എന്നിവർക്കാണ് പരിക്കേറ്റത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ തകഴി ജംഗ്ഷന് കിഴക്കുവശമായിരുന്നു അപകടം.

ജോലിക്കായി ബൈക്കിൽ പോകുമ്പോൾ നിയന്ത്രണം തെറ്റിയ കാർ അമിത വേഗതയിലെത്തി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും അമ്പലപ്പുഴ പോലീസാണ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ അർച്ചനയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഒടിവ് സംഭവിച്ച നമിത്ത് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക