പുതുപ്പള്ളിയിലെ പുണ്യാളൻ: സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പായി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ജെയ്ക്ക് സി തോമസ് നടത്തിയ പുണ്യാളൻ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. പുതുപ്പള്ളിയിൽ ഒരു പുണ്യാളനെ ഉള്ളൂ അത് ഗീവർഗീസ് ആണെന്നാണ് ഇടതു സ്ഥാനാർത്ഥി വ്യക്തമാക്കിയത്. ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്കുള്ള നിലയ്ക്കാത്ത ജനപ്രവാഹമാണ് ഇത്തരം ഒരു പ്രസ്താവനയ്ക്ക് ഇടതു സ്ഥാനാർത്ഥിയെ നിർബന്ധിതനാക്കിയത്.

രാഷ്ട്രീയത്തിനപ്പുറം ചില സാമുദായിക പരിഗണനകൾ കൂടി ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർത്ഥത്തിലുണ്ട്. അത് അദ്ദേഹം ഒരു യാക്കോബായ സമുദായ അംഗമാണ് എന്നതാണ്. 2021ൽ സംസ്ഥാന വ്യാപകമായി നിലനിന്നിരുന്ന ഓർത്തഡോക്സ് യാക്കോബായ തർക്കവും, കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ യാക്കോബായ വിഭാഗം ഇടത് മുന്നണിക്ക് അനുകൂലമായ നിലപാട് കൈ കൊണ്ടത്, അവർക്ക് നിർണായകമായ സ്വാധീനമുള്ള പുതുപ്പള്ളിയിൽ ജെയ്ക്കിന് ഗുണം ചെയ്തിരുന്നു. അതുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 10,000 ത്തിൽ താഴെ പിടിച്ചു നിർത്താൻ അദ്ദേഹത്തിന് സാധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ ശ്രദ്ധേയമാകുന്നത് വിശ്വാസപരമായ വിഷയങ്ങളിലുള്ള ഇടതു സ്ഥാനാർത്ഥിയുടെ യഥാർത്ഥ നിലപാട് തുറന്നുകാട്ടിക്കൊണ്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല മുൻ അധ്യക്ഷൻ ജോബി അഗസ്റ്റിൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. സഭയുടെയും സമുദായത്തിന്റെയും ചട്ടക്കൂടുകളെ അവഗണിച്ചുകൊണ്ട് തന്റെ വിവാഹം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലിയിൽ നടത്തിയ ജെയ്ക്കിന്റെ ഇരട്ടത്താപ്പാണ് ജോബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ജെയ്ക്ക് സി തോമസ് വിവാഹിതനായത് പിണറായി വിജയൻ എടുത്തു കൊടുത്ത രക്തഹാരം ഭാര്യയെ അണിയിച്ചു കൊണ്ടാണ്. സിപിഎം നേതാക്കളുടെ കാർമികത്വത്തിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. സിപിഎമ്മിന്റെ സംസ്ഥാന നേതൃനിര ഒന്നടങ്കം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ക്രൈസ്തവ സഭ നിലപാടുകളെ തള്ളി സ്വന്തം വിവാഹം മാർക്സിസ്റ്റ് ശൈലിയിൽ നടത്തിയ നേതാവ് ഇപ്പോൾ മണർകാട് പള്ളി മാതാവിനെ കുറിച്ചും, പുതുപ്പള്ളി പള്ളിയിലെ ഗീവർഗീസ് പുണ്യാളനെ കുറിച്ചും വാചാലൻ ആകുന്നത് സമുദായിക ധ്രുവീകരണത്തിലൂടെ വോട്ടു പിടിക്കാൻ ആണെന്ന് സൂചനയാണ് ജോബി തന്റെ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ കാണാം:

സ്വന്ത കല്യാണം നടന്നപ്പോൾ മണർകാട് പള്ളിയും വേണ്ട പുതുപ്പള്ളി പള്ളിയും വേണ്ട അന്ന് പിണറായി വിജയൻറെ ചുമന്ന മാല മതിയായിരുന്നു ഇപ്പോൾ മാതാവിനെയും വേണം. പുണ്യാളിനെയും വേണം

Posted by Joby Augustine on Friday, 11 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക