തെന്നിന്ത്യൻ താരം അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കാടിനകത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമല പോള്‍ പങ്കുവച്ചത്. മഴത്തുള്ളികളും വെള്ളച്ചാട്ടവും സംഗമിക്കുന്ന പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നു എന്നാണ് ചിത്രം പങ്കുവച്ച്‌ അമല കുറിച്ചത്.

താൻ ഇപ്പോള്‍ കാടിനകത്താണെന്നും കാടിനോടാണ് പ്രിയമെന്നും അമല പറയുന്നു. ഗോവയില്‍ നിന്നുള്ള ചിത്രമാണ് എന്നാണ് സൂചന.പൃഥിരാജ് നായകനായ ആടു ജീവിതമാണ് അമല പോളിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്‌ഗണിന്റെ ഭോല എന്നീ സിനിമകളാണ് താരത്തിന്റേതായി ഒടുവില്‍ പുറതതിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക