കോട്ടയം: പുതുപ്പള്ളിയില്‍ എല്ലാ സാധ്യതയും തേടാൻ സിപിഎം. ഉമ്മൻ ചാണ്ടിയുടെ ചികില്‍സയും സിപിഎം ചര്‍ച്ചയാക്കും. ഇതിന്റെ സൂചനകളുമായി സിപിഎം നേതാവ് അഡ്വ കെ അനില്‍കുമാര്‍ രംഗത്തു വന്നു. ചാണ്ടി ഉമ്മൻ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിനു് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതില്‍ ഉത്തരവാദിത്തം താങ്കള്‍ കൂടി പങ്കിടേണ്ടതല്ലേ-ഇതാണ് അനില്‍ കുമാറിന്റെ പോസ്റ്റിലുള്ളത്. പ്രതിപക്ഷ നേതാവിനുള്ള വിമര്‍ശനമാണ് ഇത്. എങ്കിലും ഈ ആരോപണം ലക്ഷ്യമിടുന്നത് മറ്റ് ചിലരെയാണ്. ഈ വിവാദവും പുതുപ്പള്ളിയില്‍ സിപിഎം നിറയ്ക്കുമെന്ന് ഉറപ്പാണ്.

ഉമ്മൻ ചാണ്ടി തരംഗം പുതുപ്പള്ളിയില്‍ ആഞ്ഞെടിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ ചാണ്ടി ഉമ്മൻ റിക്കോര്‍ഡ് ഭൂരിപക്ഷവും ഉറപ്പ്. ഈ സാഹചര്യത്തിലാണ് സിപിഎം നേട്ടമുണ്ടാക്കാൻ മറു വഴികള്‍ തേടുന്നത്. കോണ്‍ഗ്രസ് നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ഇടതു പക്ഷത്തിന് അനുകൂല തരംഗമുണ്ടാക്കാനും ഈ വിഷയം ചര്‍ച്ചയാക്കാനും സിപിഎം പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് പാളി. എന്നാല്‍ ഉമ്മൻ ചാണ്ടിയുടെ ചികില്‍സയില്‍ നേട്ടമുണ്ടാക്കാനാണ് സിപിഎം നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലെ പലര്‍ക്കും ചികില്‍സയില്‍ പരാതിയുണ്ട്. ഇതെല്ലാം ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമര്‍ശം ഉയര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് മന്ത്രി വിഎൻ വാസവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ മതപരമായ കാര്യങ്ങളുയര്‍ത്തി പ്രചാരണം നടത്തിയ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയെ പുണ്യാളനും വിശുദ്ധനുമായി ചിത്രീകരിക്കാൻ നടക്കുന്ന ശ്രമങ്ങളെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രതിരോധിക്കും. ഇതിന്റെ സൂചനകളും അനില്‍കുമാറിന്റെ പോസ്റ്റിലുണ്ട്.

മതപരമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങള്‍ പാലിക്കണമെന്നും വാസവൻ പറയുന്നു. മതവികാരം ഉണര്‍ത്തുന്ന ഒന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് അനുസ്മരണ യോഗത്തില്‍ യുഡിഎഫ് ചെയര്‍മാനായ വിഡി സതീശൻ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ നീക്കം. സഭയും ഇതിന് അനുകൂലമായി പ്രതികരിച്ചു. ഇതോടെ ഉമ്മൻ ചാണ്ടി വിശുദ്ധനാകുമെന്ന തരത്തില്‍ ചര്‍ച്ച എത്തി.

അനില്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

വിഡിസതീശൻ്റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ? ബഹു:പ്രതിപക്ഷ നേതാവേ, അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു….

Posted by K Anilkumar on Thursday, 10 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക