ഭര്‍ത്താവിനെ കറുമ്ബന്‍ എന്നു വിളിച്ച്‌ ആക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വിവാഹ മോചനം അനുവദിക്കാന്‍ കാരണമായി കണക്കാക്കാമെന്നും കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നാല്‍പ്പത്തിനാലുകാരന്റെ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

വീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്ബന്‍ എന്നു വിളിച്ച്‌ ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടി പലപ്പോഴും ഭര്‍ത്താവിനൊപ്പമിരിക്കാന്‍ ഭാര്യ തയാറായിരുന്നില്ലെന്നും കോടതി പറഞ്ഞു. ഇരുണ്ട നിറം ആയതിനാല്‍ ഭര്‍ത്താവിനെ ഇഷ്ടമല്ലാത്ത ഭാര്യ അതു മറച്ചുവയ്ക്കാന്‍ ഇയാള്‍ക്കെതിരെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതു വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമം 13 (1) എ വകുപ്പു പ്രകാരം വിവാഹ മോചനം അനുവദിക്കാന്‍ ഇതു കാരണമാണെന്ന് കോടതി പറഞ്ഞു. ബംഗളൂരുവില്‍നിന്നുള്ള ദമ്ബതികള്‍ 2007ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2012ല്‍ ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക