ഗതികേടുകൊണ്ട് പ്രതിഷേധത്തിനിറങ്ങിയവരെ അധിക്ഷേപിക്കുന്ന നിലപാടുമായി മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അഞ്ച് മാസത്തിലേറെയായി മുടങ്ങിയ സാഹചര്യത്തില്‍ പരസ്യ പ്രതിഷേധവുമായി ഇടുക്കിയിലെ വൃദ്ധ ഇന്നെല രംഗത്ത് വന്നിരുന്നു. വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തത്.

അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാന്‍ ഒരു ചോദിച്ചത്. അധിക്ഷേപ വാക്കുകള്‍ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ വിമർശനം ഉയർന്നു. നേരത്തെ ഭരണഘടനയെ അധിക്ഷേപിച്ചതിന് സജി ചെറിയാന് രാജിവയ്‌ക്കേണ്ടിവന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അഞ്ച് മാസത്തിലേറെയായി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. ഇതില്‍ പ്രതിഷേധിച്ച്‌ വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തത്. പിന്നീട് പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ച്‌ വീട്ടിലേക്ക് വിട്ടത്. അതേസമയം ധൂർത്തിനും കേന്ദ്രത്ത പഴിക്കുന്ന നിലപാടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക