ഇന്ത്യക്കാരായ നമ്മള്‍ ഭൂരിഭാഗവും കൈ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. നിന്നാല്‍ വിദേശികള്‍ കൈ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കയുന്നത് വളരെ അത്ഭുതത്തോടെ നോക്കി കാണുന്നവരാണ്. എന്നാല്‍ മറ്റ് ചിലര്‍ പരിഹാസത്തോടെയും ഇതിനെ കാണാറുണ്ട്.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിയെ വിമര്‍ശിച്ച്‌ എക്സില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് പകര്‍ത്തിയ യുവതിയുടെ വീഡിയോയാണ് എക്സില്‍ JusB എന്ന അക്കൗണ്ടില്‍ നിന്ന് പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തില്‍ ഒരു യുവതി തന്റെ കൈ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത് ‘എന്റെ അടുത്തിരിക്കുന്ന സ്ത്രീ വൃത്തിയില്ലാത്ത ഈ എയര്‍പോര്‍ട്ടില്‍ എന്തിനാണ് കൈ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ്‌. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ഇതിനോടകം 23 മില്ല്യണ്‍ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക